
മുംബൈ: നടി നൂർ മാളബിക ദാസി(32)നെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കജോൾ നായികയായ ദ ട്രയൽ എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടിയാണ് നൂർ. അപാർട്ട്മെന്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനേത്തുടർന്ന് അയൽവാസികൾ അറിയിച്ചതുപ്രകാരം എത്തിയ ഓഷിവാര പോലീസാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
അസം സ്വദേശിയാണ് നൂർ മാളബിക ദാസ്. സിനിമയിൽ അരങ്ങേറുന്നതിനുമുൻപ് ഖത്തർ എയർവേയ്സിൽ എയർ ഹോസ്റ്റസ് ആയിരുന്നു അവർ. സിസ്കിയാം, വാക്ക്മാൻ, ടീഖി ഛട്ട്നി, ജഘനായാ ഉപായ, ചരംസുഖ്, ദേഖി അന്ദേഖി തുടങ്ങിയവയാണ് നൂർ മുൻപ് വേഷമിട്ട പരമ്പരകൾ.
നൂറിന്റെ മരണത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ, ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ സമീപിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]