
കൊച്ചി: മഹാരാഷ്ട്രയിലെ ജയസിഗ്പൂരിൽ നടന്ന രാജമുദ്ര ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പട്ടാമ്പി ചന്ദ്രൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്ത ‘ഹെൽപ്പർ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. പ്രശാന്തൻ കാക്കശ്ശേരിയുടേതാണ് കഥ.
ഓങ്ങല്ലൂർ കടപ്പറമ്പത്ത് കാവ് അമ്പാടി വീട്ടിൽ വാസുവിൻ്റെയും തങ്കമ്മയുടെയും ആറ് മക്കളിൽ ഒരാളാണ്. സ്കൂൾ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്തിരുന്ന പട്ടാമ്പി ചന്ദ്രൻ, സംസ്ഥാന പോളിടെക്നിക് കലോത്സവത്തിൽ മോണോ ആക്റ്റിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പാപ്പാസ്, ഒരു സിനിമാക്കാരൻ, ഓട്ടറിക്ഷ, ജനാല, ജഗള, രാമരാജ്യം, പുലിയാട്ടം, നിഴലാഴം, ശശിയും ശകുന്തളയും എന്നീ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
പയനം, ആലിയാൻ്റെ റേഡിയോ തുടങ്ങിയ ഷോർട്ട് ഫിലിമുകളിലും വെബ് സീരീസിലും താരം അഭിനയിച്ചിട്ടുണ്ട്. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. എറണാകുളം കാക്കനാട് കെ.ബി.പി.എസിലെ ജീവനക്കാരനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]