

കോട്ടയം ചൂട്ടുവേലി ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചത് എസ് എച്ച് മൗണ്ട് സ്വദേശിയായ ബബീഷ്; സൗദിയിൽ കുടുംബസമേതം ജോലി ചെയ്യുകയായിരുന്ന ബബീഷ് നാട്ടിലെത്തിയത് മാസങ്ങൾക്ക് മുൻപ്; ദാരുണ മരണം എത്തിയത് ഓസ്ട്രേലിയയിലേക്ക് പോകാനിരിക്കേ; കെഎസ്ആർടിസി ഡ്രൈവറുടെ തോന്ന്യവാസം മൂലം അനാഥമായത് ഇരട്ടക്കുട്ടികൾ അടങ്ങുന്ന കുടുംബം
കോട്ടയം: കോട്ടയം ചൂട്ടുവേലി ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചത് എസ് എച്ച് മൗണ്ട് സ്വദേശിയും കോട്ടയം നാഗമ്പടത്തെ ഓട്ടോഡ്രൈവറുമായ തമ്പിയുടെ മകൻ ബബീഷാണെന്ന് തിരിച്ചറിഞ്ഞു.
ചങ്ങനാശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ചൂട്ടുവേലി ജംഗ്ഷനിൽ വച്ചാണ് അമിതവേലയിൽ എത്തിയ കെഎസ്ആർടിസി ബസ് ബിബീഷിനെ ഇടിച്ചിട്ടത്.
ബിബീഷിന്റെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് തട്ടിയതിനേ തുടർന്ന് സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റി ബസ്സിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പത്തനംതിട്ടയിൽ നിന്ന് കോട്ടയം വഴി മൈസൂരിലേക്ക് പോകുന്ന കെഎസ്ആർടിസിയുടെ ശബരി എക്സ്പ്രസ് ആണ് അമിത വേഗതയിൽ എത്തി ബിബീഷിനെ ഇടിച്ചിട്ടത്.
സൗദിയിൽ കുടുംബസമേതം ജോലി ചെയ്യുകയായിരുന്ന ബബീഷ് മാസങ്ങൾക്കു മുൻപ് മാത്രമാണ് നാട്ടിലെത്തിയത്
ഓസ്ട്രേലിയയിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു ബിബീഷ്.
ഭാര്യ’ വിനീതാ ബിബീഷ് ബബീഷിൻ്റെ പിതാവ് തമ്പിയും സഹോദരൻ ജയേഷും നാഗമ്പടത്ത് ഓട്ടോ ഓടിക്കുകയാണ്.
അപകടസ്ഥലത്തെ തുടർന്ന് നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി യുവാവിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]