
മസ്കത്ത്: ഒമാനില്‍ ബലിപെരുന്നാള്‍ ജൂണ്‍ 16ന് ആകാന്‍ സാധ്യതയെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. ഒമാനിലും സൗദി അറേബ്യയിലും ജൂണ്‍ 15ന് അറഫ ദിനവും ജൂണ്‍ 16ന് ബലിപെരുന്നാളും ആകുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധരെ ഉദ്ധരിച്ച് ‘ഒമാന്‍ ഒബ്സര്‍വര്‍’ റിപ്പോര്‍ട്ട് ചെയ്തു.
ഇതനുസരിച്ച് ഒമാനില്‍ ബലിപെരുന്നാള്‍ പൊതു അവധി ദിവസങ്ങള്‍ ജൂണ്‍ 16 ഞായറാഴ്ച മുതല്‍ 20 വ്യാഴം വരെയാകും. ഇങ്ങനെയാണെങ്കില്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 23ന് ആകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക. ബലിപെരുന്നാളിന്റെ പൊതു അവധിക്ക് മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധികള്‍ കൂടി കണക്കാക്കുമ്പോള്‍ ബലി പെരുന്നാള്‍ കാലത്ത് തുടര്‍ച്ചയായി ഒൻപത് ദിവസം ഒഴിവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Read Also –
ഒമാനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍
മസ്കത്ത്: കനത്ത ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി ഒമാനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു. ജൂൺ ഒന്ന് ശനിയാഴ്ച മുതല്‍ രാജ്യത്ത് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി.
ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്കിള്‍ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്തു ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്. പുറം ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയാണ് വിശ്രമ സമയം. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ ഉച്ചവിശ്രമം അനുവദിക്കുന്നത്. വിശ്രമ സമയം അനുവദിക്കാത്ത കമ്പനികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Last Updated Jun 3, 2024, 1:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]