
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ആരൊക്കെ ഓപ്പണ്‍ ചെയ്യണമെന്നുള്ളത് വലിയ ചര്‍ച്ചയാണ്. വിരാട് കോലി – രോഹിത് ശര്‍മ സഖ്യം ഓപ്പണ്‍ ചെയ്യണമെന്ന് ഒരുപക്ഷം. അതുമല്ല, രോഹിത് – യശസ്വി ജയ്സ്വാള്‍ സഖ്യം ഓപ്പണ്‍ ചെയ്യണമെന്ന് മറ്റൊരു വാദം. ഐപിഎല്‍ ഓപ്പണറായി കളിച്ച കോലി മികച്ച ഫോമിലായിരുന്നു. ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും കോലിയായിരുന്നു. ഐപിഎല്ലില്‍ ജയ്സ്വാളിന് ഫോമിലാവാന്‍ സാധിച്ചിരുന്നില്ല.
ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം വിരാട് കോലി ഓപ്പണ്‍ ചെയ്യണമെന്ന് ഇന്ത്യയുടെ മുന്നായകന് സൗരവ് ഗാംഗുലി. ഐപിഎല്ലില്‍ ട്വന്റി 20 ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്കൊപ്പം വിരാട് കോലി ഓപ്പണ്‍ ചെയ്യണമെന്ന് ഇന്ത്യയുടെ മുന്നായകന് സൗരവ് ഗാംഗുലി. മുപ്പത്തിയഞ്ചുകാരനായ കോലി ഐപിഎല്ലില്‍ ആര്‍സിബിക്കായി ഓപ്പണ്‍ ചെയ്ത കോലി സീസണിലെ ടോപ് സ്കോററായിരുന്നു. 15 കളിയില്‍ 741 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടുന്നു.
പുറത്താവാതെ നേടിയ 113 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഐപിഎല്ലില്‍ കളിച്ച അതേ സ്വാതന്ത്ര്യത്തോടെ ലോകകപ്പിലും കോലി കളിച്ചാല്‍ ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും. ടീമിലെ ഏറ്റവും മികച്ച താരമായ കോലി മികവിലേക്ക് എത്തേണ്ടത് ഇന്ത്യക്ക് അനിവാര്യമാണെന്നും ഗാംഗുലി പറഞ്ഞു. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. നന്നായി കീപ്പ് ചെയ്യുന്ന പന്ത് സ്പെഷ്യല്‍ ടാലന്റാണെന്നും പന്തിന്റെ ബാറ്റിംഗ് മികവ് ടീമിന് ഗുണം ചെയ്യുമെന്നും ഗാംഗുലി പറഞ്ഞു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]