
മീനങ്ങാടി: വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി യുവാവിനെ വയനാട് പൊലീസ് പിടികൂടി. കണ്ണൂര്‍ കാടാച്ചിറ വാഴയില്‍ വീട്ടില്‍ കെ.വി. സുഹൈര്‍(24)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും മീനങ്ങാടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. 113.57 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇയാള്‍ സംസ്ഥാനത്തേക്കുള്ള സ്ഥിരം ലഹരി കടത്തുകാരനാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കടത്തുകാരനായി പ്രവര്‍ത്തിക്കുന്ന സുഹൈര്‍ ലഹരിമരുന്ന് കൈമാറാന്‍ ഉദ്ദേശിച്ചയാളെ പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചു.
Read More
ജൂണ്‍ ഒന്നിന് രാവിലെയാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകൂകയായിരുന്ന തമിഴ്നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസ് മീനങ്ങാടി വെച്ച് പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ ഒളിപ്പിച്ച നിലയില്‍ യുവാവില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യക്കോസ്, എസ്.ഐമാരായ വിനോദ്കുമാര്‍, കെ.ടി. മാത്യു, സിപിഒമാരായ ക്ലിന്റ്, ഖാലിദ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]