
നടി പാർവതി തിരുവോത്തും സംഗീത സംവിധായകൻ സുഷിൻ ശ്യാമും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് സിനിമാ പ്രേമികളെയും ആരാധകരെയും ആശയക്കുഴപ്പത്തിലാക്കി. “നിങ്ങൾ ഒരു രഹസ്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും അത് എപ്പോഴെങ്കിലും പുറത്തുവരും.” എന്നായിരുന്നു പാർവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.
അതേ സമയം, സംഗീത സംവിധായകൻ സുഷിൻ ശ്യാമും ഇതേ പോസ്റ്റ് പങ്കിട്ടത് ഇരുവരുടേയും ആരാധകർക്കിടയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. രസകരമായ മറുപടികളുമായി ഇരുവരെയുടെയും കമന്റ് സെക്ഷനിൽ ഊഹാപോഹങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.
മഞ്ഞുമ്മൽ ബോയ്സുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രശ്നമാണ് ഇതെന്നാണ് സുഷിൻ്റെ ഒരു ആരാധകന്റെ പക്ഷം. എന്തായാലും, ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രത്തെ കുറിച്ചുള്ള അറിയിപ്പ് ഉടൻ പുറകെ വരുമെന്ന ഊഹത്തിലും പ്രതീക്ഷയിലുമാണ് മറ്റൊരു വിഭാഗം ആരാധകർ.
ആവേശം, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളിലെ സംഗീതത്തിന് സുഷിൻ ശ്യാമിന് വളരെയധികം അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. വിക്രം നായകനാകുന്ന തങ്കലാനാണ് പാർവ്വതിയുടെ അടുത്ത ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]