
തനിയെ യാത്ര പോവുക എന്നത് ഇന്നൊരു പുതിയ കാര്യമൊന്നുമല്ല. നിരവധി സ്ത്രീകളും പുരുഷന്മാരും ഇന്ന് തനിയെ യാത്രകൾ പോകുന്നുണ്ട്. എന്നാൽ, തനിയെ യാത്ര ചെയ്യുക എന്നതിൽ അല്പം റിസ്ക് കൂടിയുണ്ട്. അതിനാൽ തന്നെ മറ്റുള്ളവർക്കൊപ്പം യാത്ര പോകുന്നതിനേക്കാൾ കുറച്ചധികം കരുതൽ വേണം തനിയെ യാത്ര ചെയ്യുമ്പോൾ. അങ്ങനെ യാത്ര ചെയ്യുന്നവർക്കായി കുറച്ച് ടിപ്സ് പങ്കുവയ്ക്കുകയാണ് ഈ യുവതി. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർ മാത്രമല്ല, മറ്റുള്ളവർക്കും ഇവ ശ്രദ്ധിക്കാവുന്നതാണ് കേട്ടോ.
Science girl എന്ന യൂസറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഒരു ഹോട്ടൽ മുറിയിൽ പോയാൽ നിങ്ങൾ ആദ്യം ചെയ്യുക എന്താണ്’ എന്ന് ചോദിച്ചു കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതിൽ കാണുന്നത് യുവതി ഹോട്ടൽ മുറിയിൽ ചെന്നാലുടനെ കൈക്കൊള്ളുന്ന ചില സുരക്ഷാ മുൻകരുതലുകളാണ്. അതുകൊണ്ടായില്ല. അത്തരം സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിന് വേണ്ടി കുറച്ചധികം സാധനങ്ങളൊക്കെ അവൾ വാങ്ങുകയും ചെയ്തിട്ടുണ്ട്.
മുറിയിലെത്തിയ യുവതി വാതിലിനുള്ള പീപ് ഹോൾ ഒരു ബാൻഡേജ് വച്ച് അടയ്ക്കുന്നതാണ് കാണുന്നത്. പിന്നാലെ ചില വസ്തുക്കളൊക്കെ അവളെടുക്കുന്നു. അതിൽ ഒളിക്യാമറകൾ പരിശോധിക്കാനുള്ള ഉപകരണങ്ങൾ കാണാം. അവൾ കണ്ണാടി, കെറ്റിൽ, ഫോൺ തുടങ്ങി മുറിയിൽ അത്തരം ക്യാമറകൾ വയ്ക്കാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം യുവതി ഉപകരണവുമായി ചെന്ന് പരിശോധിക്കുന്നുണ്ട്.
പിന്നാലെ, വാതിലിന്റെ പിടി, റിമോർട്ട് തുടങ്ങിയവയെല്ലാം ടിഷ്യൂ പേപ്പർ ഉപയോഗിച്ച് നന്നായി തുടച്ച് വൃത്തിയാക്കുന്നതും വീഡിയോയിൽ കാണാം. രണ്ട് ദിവസം മുമ്പ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ 21.8M പേരാണ് കണ്ടിരിക്കുന്നത്.
വീഡിയോ കണ്ടുനോക്കാം:
Last Updated May 31, 2024, 3:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]