
ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഒരു ചിത്രമാണ് തേരി മേരി. തേരി മേരി എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ആരതി ഗായത്രി ദേവിയാണ്. തേരി മേരിയുടെ ചിത്രീകരണം പൂര്‍ത്തിയായിയെന്നാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്. വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുന്ന ഒരു ചിത്രമാണ് തേരി മേരി.
ശ്രീരംഗസുധയും അന്നാ രേഷ്മ രാജനുമാണ് ചിത്രത്തിലെ നായികമാർ. ഇർഷാദ് അലി, സോഹൻ സീനുലാലും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രാഹണം ബിബിൻ ബാലകൃഷ്ണനാണ് നിര്‍വഹിക്കുന്നത്. തേരി മേരി എന്ന ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോനാണ്.
തേരി മേരി നിര്‍മിക്കുന്നത് ടെക്സാസ് ഫിലിം ഫാക്ടറിയാണ്. തേരി മേരി എന്ന ചിത്രത്തിന്റെ തിരക്കഥയും ആരതി ഗായത്രി ദേവി ആണ്. യുവാക്കളുടെ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകളും ആകാംക്ഷയുണ്ടാക്കുന്നു. കലാസംവിധാനം സാബുറാം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.
പ്രധാനമായും വർക്കല, കോവളം, കന്യാകുമാരി തുടങ്ങിയവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ തേരി മേരി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വെങ്കിട്ട് സുനിലാണ് കോസ്റ്റ്യൂം ഡിസൈൻ. മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ. ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും വര്‍ക്കലയിലെ രണ്ട് ചെറുപ്പക്കാരായി വേഷമിടുന്ന ചിത്രമായ തേരി മേരിയുടെ ക്രിയേറ്റീവ് ഡയറക്ടർ വരുൺ ജി പണിക്കർ, അഡിഷണൽ സ്ക്രിപ്റ്റ് അരുൺ കാരി മുട്ടം, പ്രൊഡക്ഷൻ മാനേജേഴ്സ് സജയൻ ഉദിയൻകുളങ്ങര സുജിത് വി എസ്, പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ ശാലു പേയാട് എന്നിവരാണ്.
Last Updated May 27, 2024, 4:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]