
തൃശ്ശൂര്‍: അതിരപ്പിള്ളി വനത്തിൽ അതിക്രമിച്ച് കയറുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത യുവാവിനെ വനംവകുപ്പ് ജീവനക്കാരുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. അതിരപ്പിള്ളി സ്വദേശി റൂബിൻ ലാലാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വനമേഖലയിൽ വെച്ച് അപകടത്തിൽപ്പെട്ട് പന്നിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വനപാലകരും ഡോക്ടറും രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സ്ഥലത്തെത്തിയ റൂബിൻലാൽ വനംവകുപ്പ് ഉദ്യോസ്ഥരോട് അപമര്യാദയായി പെരുമാറി എന്നാണ് കേസ്. തുടർന്നാണ് റൂബിൻ ലാലിനെതിരെ വനംവകുപ്പ് ഉദ്യോസ്ഥര്‍ പരാതി നൽകിയത്. വനത്തിൽ അതിക്രമിച്ച് കയറിയതിന് വനം വകുപ്പും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Last Updated May 27, 2024, 10:37 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]