
ചെന്നൈ: ഐപിഎല്‍ കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ, സണ്‍റൈസേഴ്സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാം ക്വാളിഫയര്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. അബ്ദുള്‍ സമദിന് പകരം ഷഹ്ബാസ് അഹമ്മദ് ടീമിലെത്തി. സമദ് ഇംപാക്റ്റ് സബ്ബായി കളിച്ചേക്കും. കൊല്‍ക്കത്ത മാറ്റമൊന്നും വരുത്തിയിട്ടില്ല. ടോസ് കിട്ടിയിരുന്നെങ്കില്‍ ബൗളിംഗ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വ്യക്തമാക്കി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം…
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, ഐഡന്‍ മര്‍ക്രം, നിതീഷ് റെഡ്ഡി, ഹെന്റിച്ച് ക്ലാസെന് (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്കട്ട്, ടി നടരാജന്.
കൊല്‍ക്കത്ത, ഹൈദരാബാദ് ടീമുകളുടെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ കണക്കിലേക്ക് വന്നാല്‍. ഇരുടീമും 27 കളിയില്‍ ഏറ്റുമുട്ടി. കൊല്‍ക്കത്തയ്ക്ക് വ്യക്തമായ ആധിപത്യമാണ് ഹൈദരാബാദിനെതിരെ ഉള്ളത്. കൊല്‍ക്കത്ത പതിനെട്ട് കളിയില്‍ ജയിച്ചപ്പോള്‍ ഹൈദരാബാദിന് ജയിക്കാനായത് ഏഴ് കളിയില്‍ മാത്രം. ഹൈദരാബാദിന്റെ ഉയര്‍ന്ന് സ്കോര്‍ 228 റണ്‍സും കുറഞ്ഞ സ്കോര്‍ 115 റണ്‍സുമാണ്. കൊല്‍ക്കത്തയുടെ ഉയര്‍ന്ന സ്കോര്‍ 208 റണ്‍സാണ്. കുറഞ്ഞ സ്കോര്‍ 101 റണ്‍സും.
Last Updated May 26, 2024, 7:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]