

കോട്ടയം വടവാതൂരില്‍ അരും കൊല ; ഭാര്യയുടെ കാമുകൻ എന്ന സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് ആക്രമിച്ചു ; ആക്രമണത്തില്‍ വെട്ടേറ്റ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു ; പ്രതിക്കായി അന്വേഷണം ആരംഭിച്ച് മണർകാട് പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം വടവാതൂരില്‍ ഭാര്യയുടെ കാമുകൻ എന്ന സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തില്‍ വെട്ടേറ്റ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് 7:30 യോടു കൂടി വടവാതുർ കുരിശിന് സമീപം ആയിരുന്നു അക്രമ സംഭവങ്ങള്‍ ഉണ്ടായത്. ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും ആക്രമിച്ച പ്രതി അജീഷ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ശനിയാഴ്ച വൈകിട്ട് 7 45 ഓടെ കോട്ടയം വടവാതൂർ ശാന്തി ഗ്രാം കോളനിയിലേയ്ക്കുള്ള വഴിയില്‍ ആയിരുന്നു അക്രമ സംഭവങ്ങള്‍. കൊല്ലപ്പെട്ട രഞ്ജിത്ത് അജീഷിൻ്റെ ഭാര്യയുടെ അമ്മാവൻ്റെ മകളുടെ ഭർത്താവ് ആണ്. അജീഷ് സംശയ രോഗി ആണ് എന്ന് പൊലീസ് പറയുന്നു.
ഭാര്യയുടെ കാമുകനാണ് എന്ന് സംശയിച്ച് ഇയാള്‍ പലരോടും മുൻപും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ മണർകാട് ജോലിക്ക് ശേഷം ശാന്തിഗ്രാം കോളനി ഭാഗത്തേക്ക് വരികയായിരുന്നു കൊല്ലപ്പെട്ട രഞ്ജിത്തും സുഹൃത്ത് റിജോയും. വടവാതൂർ കുരിശിനു സമീപത്ത് പതിയിരുന്ന പ്രതി , ഇരുവരും നടന്നു വരുമ്ബോള്‍ കടന്നാക്രമിക്കുകയായിരുന്നു.
ഇടത് കക്ഷത്തില്‍ ആഴത്തില്‍ വെട്ടേറ്റ രഞ്ജിത്തിനെ നാട്ടുകാർ ചേർന്ന് ആദ്യം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. റിജോയുടെ വലത് കയ്യിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അക്രമത്തിന് ശേഷം നാട്ടുകാർ കൂടിയതോടെ പ്രതി അജീഷ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പ്രതിക്കായി കോട്ടയം മണർകാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]