
ചെന്നൈ: ഐപിഎല്ലില്‍ രണ്ടാം ക്വാളിഫയറില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഇറങ്ങുകയാണ് രാജസ്ഥാന് റോയല്‍സ്. 7.30ന് ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരിനെ നാല് വിക്കറ്റിന് തകര്‍ത്താണ് രാജസ്ഥാന് ക്വാളിഫയറിന് യോഗ്യത നേടുന്നത്. ഹൈദരാബാദ് ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെടുകയായിരുന്നു. നിര്‍ണായക മത്സരത്തിനിറങ്ങുമ്പോള്‍ ഹൈദരാബാദിനെതിരെ, രാജസ്ഥാന് റോയല്‍സ് മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഹൈദരബാദിനെതിരായ മത്സരത്തില്‍ രാജസ്ഥാന്റെ സാധ്യതാ ഇലവന് പരിശോധിക്കാം. ജോസ് ബട്ലര്ക്ക് പകരം ടീമില്‍ ഇടം കണ്ടെത്തിയ ടോം കോഹ്ലര്-കഡ്മോര്‍ അവസരം ലഭിച്ച രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയിരുന്നു. ആര്‍സിബിക്കെതിരെ കേവലം 20 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. എന്നാല്‍ രാജസ്ഥാന് വേറെ വഴിയില്ല. മറ്റൊരു ഓപ്പണിംഗ് ബാറ്ററെ ഉപയോഗിക്കാനില്ലാത്തത് കൊണ്ട് അദ്ദേഹം തുടരും. യശസ്വി ജയ്സ്വാള്‍ ആര്‍സിബിക്കെതിരെ ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണ്. അവിടേയും മാറ്റം പ്രതീക്ഷിക്കുകയേ വേണ്ട.
മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ് തുടരും. മികച്ച ഫോമില്‍ കളിക്കുന്ന റിയാന്‍ പരാഗും നാലാം നമ്പറില്‍ തന്നെ തുടരും. പരിക്കിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ഷിംറോണ്‍ ഹെറ്റ്മെയര്‍ ആര്‍സിബിക്കെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. പരാഗിന് ശേഷം ഹെറ്റ്മെയര്‍ കളിക്കും. എന്നാല്‍ ഇംപാക്റ്റ് സബായിരിക്കും ഹെറ്റ്മെയര്‍. ആര്‍സിബിക്കെതിരെ വിജയത്തിലേക്ക് നയിച്ച റോവ്മാന്‍ പവലിന് ഇത്തവണയും ഫിനിഷിംഗ് റോളായിരിക്കും. തുടര്‍ന്ന് ധ്രുവ് ജുറെല്‍ ക്രീസിലെത്തും. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാന്‍ ജുറലിന് സാധിക്കുന്നില്ലെങ്കിലും വിന്നിംഗ് കോംപിനേഷന്‍ മാറ്റാന്‍ സാധ്യത കാണുന്നില്ല. ബൗളിംഗ് നിരയില്‍ മാറ്റത്തിന് സാധ്യതയില്ല.
രാജസ്ഥാന് റോയല്‍സ് സാധ്യതാ ഇലവന്: യശസ്വി ജയ്സ്വാള്‍, ടോം കോഹ്ലര്-കഡ്മോര്‍, സഞ്ജു സാംസണ്, റിയാന്‍ പരാഗ്, റോവ്മാന്‍ പവല്‍, ധ്രുവ് ജുറല്‍, ആര് അശ്വിന്, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചാഹല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]