

വിവാഹ വാഗ്ദാനം നല്കി പീഡനം ; പ്രമുഖ കായികതാരങ്ങളുടെ കോച്ച് അമല്‍ മനോഹറിനെതിരെ പരാതിയുമായി യുവതി ; പ്രതി ഒളിവിൽ
സ്വന്തം ലേഖകൻ
കൊല്ലം: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ കൊല്ലം ചാത്തന്നൂർ സ്വദേശി അമല്‍ മനോഹറിനെതിരെ കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്കി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കല്‍, ശാരീരികോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. അതേസമയം, അമല്‍ മനോഹർ ഒളിവില്‍ പോയി.
ചാത്തന്നൂർ കൊട്ടറ സ്വദേശിയായ അമല്‍ മനോഹർ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയാണ് ടെക്നോപാർക്കിലെ ജീവനക്കാരിയായ പെണ്‍കുട്ടിയെ ഒപ്പം കൂട്ടുന്നത്. 2023 മാർച്ച് 20 മുതല്‍ ഇവർ ഒരുമിച്ച് താമസം ആരംഭിച്ചു. പ്രമുഖ കായികതാരങ്ങളുടെ കണ്ടീഷനിങ് കോച്ച് കൂടിയാണ് അമല്‍ മനോഹർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2024 ജനുവരിയില്‍ ചെന്നൈയില്‍ പോയി വന്ന ശേഷം തന്നെ വിവാഹം ചെയ്യുന്ന തീരുമാനത്തില്‍ നിന്ന് അമല്‍ പിന്നോട്ട് പോയെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. തുടർന്ന് മ്യൂസിയം പൊലീസില്‍ പരാതി നല്കി. പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അമല്‍ വീണ്ടും വിവാഹ വാഗ്ദാനം നല്കി പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയതായി പെണ്‍കുട്ടി പറയുന്നു.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കല്‍, ശാരീരിക ഉപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അമലിനെതിരെ പൊലീസ് കേസെടുത്തു. നിലവില്‍ അമല്‍ മനോഹർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]