
നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി. സന അൽത്താഫാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹവിവരം പങ്കുവെച്ചത്. ചിത്രങ്ങളും താരം പങ്കുവെച്ചു. രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ദുൽഖർ സൽമാനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ‘എബിസിഡി’ എന്ന ചിത്രത്തിലൂടെയാണ് ഹക്കിം ഷാ സിനിമയിൽ തുടക്കം കുറിച്ചത്. മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ‘ചാർലി’യിൽ സഹ സംവിധായകനായും പ്രവർത്തിച്ചു. രക്ഷാധികാരി ബൈജു, കൊത്ത്, പ്രണയവിലാസം തുടങ്ങിയവയാണ് ശ്രദ്ധേയചിത്രങ്ങള്‍. തൊടുപുഴ പെരുംമ്പള്ളിച്ചിറ സ്വദേശിയാണ്.
ലാൽ ജോസിൻ്റെ വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെയാണ് സനയുടെ അരങ്ങേറ്റം. ഫഹദ് ഫാസിലിനൊപ്പം മറിയം മുക്ക് എന്ന ചിത്രത്തിൽ നായികയായെത്തി. റാണി പത്മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. കാക്കനാട് സ്വദേശിയാണ് സന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]