
മുംബൈ: ഐപിഎല്‍ ഗ്രൂപ്പ് ഘട്ട പോരാട്ടം അവസാനിച്ച് നാലു ടീമുകള്‍ പ്ലേ ഓഫിന് യോഗ്യത നേടിയപ്പോള്‍ ആറ് ടീമുകള്‍ പ്ലേ ഓഫിലെത്താതെ പുറത്തായി. ഇതില്‍ അഞ്ച് തവണവീതം ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സുമെല്ലാം ഉണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ആറ് ടീമുകളില്‍ ഒരു മത്സരത്തില്‍ പോലും അവസരം കിട്ടാതിരുന്നിട്ടും കോടികള്‍ പോക്കറ്റിലായി താരങ്ങളുമുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.
ക്രിസ് വോക്സ്:പഞ്ചാബ് കിംഗ്സ് താരമായിരുന്ന ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്സിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.ലേലത്തില്‍ 4.2 കോടി രൂപ മുടക്കിയാണ് പഞ്ചാബ് വോക്സിനെ ടീമമിലെത്തിച്ചത്.
സുശാന്ത് മിശ്ര:മുഹമ്മദ് മഷിക്ക് പരിക്കേറ്റപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ടീമിലെടുത്ത താരമാണ് ഇടംകൈയന്‍ ബൗളറായ സുശാന്ത് മിശ്ര. 2.2 കോടി മുടക്കി ടീമിലെത്തിച്ച സുശാന്തിന് പക്ഷെ ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ കളിക്കാനായില്ല.
ജയന്ത് യാദവ്:കോടികള്‍ മുടക്കിയെടുത്തശേഷം ഗുജറാത്ത് ടൈറ്റന്‍സ് കരക്കിരുത്തിയ മറ്റൊരു താരമാണ് സ്പിന്നര്‍ ജയന്ത് യാദവ്. ലേലത്തില്‍ 1.7 കോടി മുടക്കി ടീമിലെത്തിച്ച മുന്‍ ഇന്ത്യന്‍ താരത്തിന് ഒറ്റ മത്സരത്തില്‍ പോലും ഗ്രൗണ്ടിലിറങ്ങാനായില്ല.
രാജ്യവര്‍ധൻ ഹങ്കരേക്കര്‍: ഐപിഎല്‍ താരലേലത്തില്‍ ഒന്നര കോടി മുടക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പേസ് ബൗളിംഗ് ഓള് റൗണ്ടറായ അണ്ടര്‍ 19 ഹീറോയെ ടീമിലെത്തിച്ചത്. എന്നാല്ഡ 14 മത്സരങ്ങളും കരക്കിരുന്ന് കാണാനായിരുന്നു യുവതാരത്തിന്റെ വിധി.
പ്രശാന്ത് സോളങ്കി:ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 1.2 കോടി മുടക്കി ടീമിലെത്തിച്ച ലെഗ് സ്പിന്നറാണ് പ്രശാന്ത് സോളങ്കി. ഒരു മത്സരത്തില്‍ പോലും സോളങ്കിക്ക് മഞ്ഞക്കുപ്പായമിട്ട് ഗ്രൗണ്ടിലിറങ്ങാനായില്ലെന്ന് മാത്രം.
Last Updated May 20, 2024, 9:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]