
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മലയാളികൾ വൻ ആഘോഷമാക്കി മാറ്റിയ സിനിമയാണ് ലൂസിഫർ. മലയാളത്തിന്റെ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളിയായി ആറാടിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് അറിഞ്ഞപ്പോൾ ഏറെ ആവേശത്തിൽ ആയിരുന്നു സിനിമാസ്വാദകർ. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ എമ്പുരാന്റെ ഷൂട്ടിംഗ് തുടങ്ങുകയും അതിന്റെ അവസാന ഘട്ടത്തിലുമാണെന്നുമാണ് വിവരം. ഈ അവസരത്തിൽ എമ്പുരാന്റെ ലൊക്കേഷനിൽ നിന്നുമുള്ളൊരു വീഡിയോ പുറത്തുവരികയാണ്.
തിരുവനന്തപുരത്തെ ഷെഡ്യൂളിലിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിക്കുന്നുണ്ട്. ഒരുകൂട്ടം ആളുകളോട് സംവിധായകൻ പൃഥ്വിരാജ് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഒപ്പം മഞ്ജുവാര്യരെയും വീഡിയോയിൽ കാണാം. ഏതോ ഒരു സീനിന്റെ മേക്കിംഗ് വീഡിയോ ആണിത്.
“ഞാൻ റോൾ ആക്ഷൻ ക്യാമറ പറഞ്ഞ് കഴിഞ്ഞ് ബാക്ഗ്രൗണ്ട് ആക്ഷ്ഷൻ എന്ന് പറയും. അപ്പോൾ നിങ്ങൾ എല്ലാവരും അസോസിയേറ്റ്സ് പറഞ്ഞ കാര്യങ്ങൾ അതുപോലെ ചെയ്യണം. എനിക്ക് നല്ല എനർജി വേണം. കേട്ടോ. തെറിച്ച് നിൽക്കണം. ചത്തഭാവമായി പോവരുത്”, എന്നാണ് മൈക്കിലൂടെ മുന്നിൽ നിൽക്കുന്ന കൂട്ടത്തോട് പൃഥ്വിരാജ് പറയുന്നത്. ക്യാപ്ഷനുകൾ ഒന്നും ആവശ്യമില്ലെന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ ട്വിറ്റർ ഹാൻഡിലുകളിൽ പ്രചരിക്കുന്നത്.
2019 മാർച്ചിൽ റിലീസ് ചെയ്ത ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്നുവെന്ന വാർത്ത വന്നപ്പോൾ തന്നെ വൻ ഹൈപ്പ് ലഭിച്ച ചിത്രം മുൻവിഥികളെ എല്ലാം മാറ്റിമറിച്ച് വിജയഭേരി മുഴക്കുക ആയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ലൂസിഫർ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യർ, വിവേക് ഒബ്റോയ്, സാനിയ ഇയ്യപ്പൻ, ഷാജോൺ, ബൈജു തുടങ്ങി ഒട്ടനവധി താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. ലൂസിഫർ ഈ വർഷം റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
Last Updated May 19, 2024, 7:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]