
തിരുവനന്തപുരം: കാട്ടാക്കടയില്‍ ചില്ലറ ചോദിച്ച് കടയിലെത്തി, സ്ത്രീയെ കടന്നുപിടിച്ച യുവാവിനെ പിടികൂടി പൊലീസിലേല്‍പിച്ച് നാട്ടുകാര്‍. മലയിൻകീഴ് ഇരട്ട കലൂങ്ക് സ്വദേശി അഖിലിനെയാണ് പിടികൂടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യവും ലഭ്യമായിട്ടുണ്ട്.
കാട്ടാക്കട മണ്ഡപത്തിൻ കടവില്‍ വൈകീട്ടാണ് സംഭവം. ഇവിടെ പ്രദേശവാസി ആയ സ്ത്രീ നടത്തുന്ന സ്ഥാപനത്തിൽ ഇയാള്‍ എത്തുകയും ചില്ലറ തരുമോ എന്ന് ചോദിച്ച് സ്ഥാപനത്തിനുള്ളിലേക്ക് കയറുകയും ചെയ്തു.
കടയ്ക്കകത്തേക്ക് യുവാവ് കയറിയതോടെ മാല പൊട്ടിക്കാനുള്ള ശ്രമമാണെന്നാണ് കടയിലുണ്ടായിരുന്ന സ്ത്രീ ആദ്യം കരുതിയത്. എന്നാലിയാള്‍ പിന്നോട്ട് മാറാൻ തുടങ്ങിയ ഇവരെ കടന്നുപിടിക്കുകയും ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തുകയുമായിരുന്നു.
സ്ത്രീ വല്ലാതെ ബഹളം വയ്ക്കുകയും കുതറിമാറുകയും ചെയ്തതോടെ പ്രതി ഒന്നും സംഭവിക്കാത്തത് പോലെ ഇറങ്ങിനടന്നു. സമനില വീണ്ടെടുത്ത് പുറത്തിറങ്ങിയ സ്ത്രീ സമീപത്തുണ്ടായിരുന്നവരോടെല്ലാം കാര്യം പറഞ്ഞു. തുടര്‍ന്ന് അടുത്തുള്ള സ്ഥാപനങ്ങളിലുള്ളവരും നാട്ടുകാരുമെല്ലാം ചേര്‍ന്ന് ഇയാളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ഈ സമയം ഇതുവഴി എത്തിയ മഫ്ടി പൊലിസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ പിടികൂടി കാട്ടാക്കട സ്റ്റേഷനിലെത്തിച്ചു. കടയുടമയായ സ്ത്രീയില്‍ നിന്ന് മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated May 19, 2024, 11:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]