
തിരുവനന്തപുരം തൈക്കാട് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീലയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം വരും. ഇന്നലെ വൈകിട്ടോടെ ഇതിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു.
Read Also:
കെട്ടിട ഉടമ കണ്ണേറ്റുമുക്ക് സ്വദേശി ഷാജി അറിയിച്ചതിനെ തുടര്‍ന്ന് തമ്പാനൂര്‍ പോലീസ് സ്ഥലത്തെത്തി. അകത്തുനിന്ന് പൂട്ടിയിരുന്ന വാതില്‍ പൂട്ടുതകര്‍ത്താണ് പൊലീസ് അകത്തു പ്രവേശിച്ചത്. ശാരീരിക അവശതകളുള്ള ആളായിരന്നു മരിച്ച ഷീല.
അന്‍പത്തഞ്ച് വയസോളം പ്രായം വരും. ഇവരുടെ ബന്ധുക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ഇവിടെ സ്ഥാപനം നടത്തുകയായിരുന്നു. ഏതാനും നാളുകളായി ഇവരെ പുറത്തുകാണാനില്ലായിരുന്നെന്ന് സമീപത്തുള്ള സ്ഥാപന ഉടമകള്‍ പറയുന്നു.
Story Highlights : Body of Beautician Found in Rented Home
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]