
തിരുവനന്തപുരം: മാറനല്ലൂരില്‍ മകൻ അമ്മയെ കൊലപ്പെടുത്തിയെന്ന് സംശയം. മാരനല്ലൂര്‍ സ്വദേശി ജയ (58) ആണ് മരിച്ചത്. ഇവരുടെമകൻ അപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൃതദേഹത്തില്‍ കണ്ട മുറിവുകളും അയല്‍ക്കാരുടെ മൊഴിയും സംശയത്തിലേക്ക് വിരല്‍ചൂണ്ടിയതോടെയാണ് പൊലീസ് അപ്പുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മദ്യപിച്ച് മകൻ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് വഴക്ക് അമ്മയെ മര്‍ദ്ദിക്കുന്നതിലേക്കെത്തുകയും മര്‍ദ്ദനത്തിനൊടുവില്‍ ജയയുടെ മരണം സംഭവിക്കുകയും ചെയ്തതായാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തില്‍ തലയിലും ചെവിയിലും മുഖത്തും മുറിപ്പാടുണ്ടായിരുന്നു.
ഇതിന് പുറമെ ഇവരുടെ അയല്‍വാസികളുടെ മൊഴികളിലും അപ്പുവിനെതിരായ തെളിവുകളെണ്ടെന്നാണ് സൂചന. ജയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് ഇവര്‍ ആരോപിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated May 14, 2024, 3:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]