

ചെറിയ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി; ആലപ്പുഴ ജില്ലയ്ക്ക് പിന്നാലെ പത്തനംതിട്ടയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ നടപടികള്‍ ആരംഭിച്ചു
തിരുവല്ല: ആലപ്പുഴ ജില്ലയ്ക്ക് പിന്നാലെ പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു.
സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവ് വളർത്തല്‍ കേന്ദ്രത്തിലാണ് രോഗബാധ കണ്ടെത്തിയത്.
മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാനത്തെ ഏക താറാവ് വളർത്തല്‍ കേന്ദ്രമാണിത്.
കഴിഞ്ഞ ആഴ്ചകളില്‍ ചെറിയ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു.
മഞ്ഞാടിയിലെ പക്ഷിരോഗ ഗവേഷണ കേന്ദ്രത്തില്‍ സാമ്പിള്‍ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. ഇവിടെ നിന്ന് സാമ്പിള്‍ ഭോപ്പാലിലെ ജന്തുരോഗ നിർണയ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തലവടി, എടത്വ തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ കഴിഞ്ഞമാസം പക്ഷിപ്പനി കണ്ടെത്തിയിരുന്നു. എങ്കിലും അതീവ സുരക്ഷിതമായാണ് താറാവുകളെ ഈ കേന്ദ്രത്തില്‍ പാർപ്പിച്ചിരിക്കുന്നത്. മുൻപ് സമീപപ്രദേശങ്ങളില്‍ രോഗബാധ ഉണ്ടായപ്പോഴും നിരണം ഡക്ക് ഫാമിലെ താറാവുകള്‍ പ്രതിരോധശേഷി കൈവരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]