

First Published May 11, 2024, 9:05 PM IST
കൊല്‍ക്കത്ത: ഐപിഎല്‍ 2024 സീസണില്‍ ഔദ്യോഗികമായി പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാകാന്‍ കൊതിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മൈതാനത്തേക്ക്. പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച മുംബൈ ഇന്ത്യന്‍സാണ് കെകെആറിന്റെ എതിരാളികള്‍. ഈഡന് ഗാര്‍ഡന്‍സില്‍ മഴമൂലം ഒന്നര മണിക്കൂറോളം വൈകി ടോസ് ഇട്ടപ്പോള്‍ മുംബൈ ഇന്ത്യന്‍സ് നായകന് ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുത്തു. മഴ കാരണം മത്സരം 16 ഓവര്‍ വീതമായി ചുരുക്കി. മുംബൈ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ കെകെആറില്‍ ആങ്ക്രിഷിന് പകരം റാണ പ്ലേയിംഗ് ഇലവനിലെത്തി.
നിയമങ്ങള്‍
1. 16 ഓവര്‍ വീതമുള്ള ഇന്നിംഗ്സുകള്‍
2. ഒരു ബൗളര്‍ക്ക് മാത്രമേ നാല് ഓവര്‍ എറിയാനാകൂ
3. നാല് ബൗളര്‍മാര്‍ക്ക് പരമാവധി മൂന്ന് ഓവര്‍ വീതം എറിയാം
4. പവര്‍പ്ലേ 5 ഓവറുകള്‍ മാത്രം
സ്വന്തം തട്ടകത്തിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ശ്രേയസ് അയ്യരുടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏറ്റുമുട്ടുന്നത് ഈ സീസണിൽ ആദ്യം പുറത്തായ മുംബൈ ഇന്ത്യന്‍സിനോടാണ്. ഹാർദിക് പാണ്ഡ്യയുടെ മുംബൈക്കാകട്ടെ ഒന്നാം സ്ഥാനക്കാരെ തോൽപ്പിച്ച് മാനം കാക്കനുള്ള അവസരമാണിന്ന്. 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ടേബിളിൽ ഒന്നാമതാണ് നിലവില്‍ കെകെആര്‍. ഇന്ന് ഈഡൻ ഗാർഡനിലെ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറുകയാണ് ഇന്ന് കൊല്‍ക്കത്തയുടെ ലക്ഷ്യം. കരുത്തരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വാംഖഡെയിൽ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് മുംബൈ ടീം കൊല്‍ക്കത്തയില്‍ എത്തിയിരിക്കുന്നത്.
പ്ലേയിംഗ് ഇലവനുകള്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിലിപ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിംഗ്, നിതീഷ് റാണ, ആന്ദ്രേ റസല്‍, രമന്ദീപ് സിംഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
സബ്സ്റ്റിറ്റ്യൂട്ട്സ്: അനുകുല്‍ റോയ്, വൈഭവ് അറോറ, സുയാഷ് ശര്‍മ്മ, റഹ്മാനുള്ള ഗുര്‍ബാസ്, ആങ്ക്രിഷ് രഘുവന്‍ഷി.
മുംബൈ ഇന്ത്യന്‍സ്: ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), നമാന്‍ ദിര്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, നെഹാല്‍ വധേര, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, അന്‍ഷുല്‍ കംബോജ്, പീയുഷ് ചൗള, ജസ്പ്രീത് ബുമ്ര, നുവാന്‍ തുഷാര.
സബ്സ്റ്റിറ്റ്യൂട്ട്സ്: രോഹിത് ശര്‍മ്മ, ഷാംസ് മലാനി, ശിവമാലിക് ശര്‍മ്മ, മുഹമ്മദ് നബി, കുമാര്‍ കാര്‍ത്തികേയ.
Last Updated May 11, 2024, 9:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]