
മസ്കറ്റ്: ഒമാനിൽ തീവെപ്പ് കേസിൽ മൂന്ന് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലെ തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ ഒരു സ്വദേശി പൗരന്റെ വീട്ടിലെ മോട്ടോർ സൈക്കിൾ മനഃപൂർവ്വം കത്തിച്ചതാണ് കേസ്.
റോയൽ ഒമാൻ പൊലീസിന്റെ തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് പ്രതികളായ മൂന്നുപേരെ പിടികൂടുകയും ആവശ്യമായ എല്ലാ നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും അധികൃതര്‍ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
Read Also –
മയക്കുമരുന്ന് കൈവശം വെച്ച ആറ് പ്രവാസികൾ പിടിയിൽ
മസ്കത്ത്: ഒമാനിൽ മയക്കുമരുന്ന് കൈവശംവെച്ചതിന് ആറ് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരായ പ്രവാസികളാണ് പിടിയിലായത്.
ബുറൈമി ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർകോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസ് ആണ് പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് കടത്ത് ലക്ഷ്യമിട്ടായിരുന്നു ഇവർ മയക്കുമരുന്ന് കൈവശം സൂക്ഷിച്ചത്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
Last Updated May 7, 2024, 6:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]