
ദില്ലി: അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്നുറപ്പായി. അതേസമയം ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായുള്ള അവസാന വട്ട ചര്‍ച്ചകളിലാണ് കോൺഗ്രസ്. അമേഠിയിലോ റായ്ബറേലിയിലോ രാഹുല്‍ മത്സരത്തിനിറങ്ങുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അമേഠിയിലോ റായ്ബറേലിയിലോ മത്സരിച്ച് വിജയിച്ചാല്‍ തന്നെയും താൻ വയനാടിനെ കയ്യൊഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായാണ് ഖര്‍ഗെ സൂചിപ്പിച്ചിരുന്നത്.
ഒരുപക്ഷേ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സ്ഥരീകരണവും വൈകാതെ തന്നെ വരുമെന്നാണ് പ്രതീക്ഷ. നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated May 2, 2024, 6:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]