

മകൻ്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു ; സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം
സ്വന്തം ലേഖകൻ
തമിഴ്നാട്ടിലെ പേരമ്പല്ലൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ അച്ഛന് മരിച്ചു. മകന് സന്തോഷിന്റെ മര്‍ദ്ദനമേറ്റ് ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 18നാണ് കുളന്തൈവേലു മരിച്ചത്.
അന്വേഷണത്തിനിടെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സന്തോഷ്, പിതാവിന്റെ മുഖത്ത് ആവര്‍ത്തിച്ച് അടിക്കുന്നതും കുളന്തൈവേലു രക്തം വാര്‍ന്ന് കുഴഞ്ഞുവീഴുന്നതും കാണാം. മര്‍ദ്ദനമേറ്റത് കണ്ട് മറ്റ് കുടുംബാംഗങ്ങള്‍ ഇടപെട്ട് സന്തോഷിനെ തടഞ്ഞു. പക്ഷേ കോപാകുലനായ സന്തോഷ് ആക്രമണം തുടരാന്‍ ശ്രമിക്കുന്നതും കാണാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒരു സ്വകാര്യ കമ്പനി ഉടമയായ കുലന്തൈവേലുവിന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ കുടുംബം പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്ത്. കുളന്തൈവേലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ആക്രമണത്തില്‍ നേരത്തെ കേസെടുത്തിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]