മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇടം നേടുമെന്ന റിപ്പോര്‍ട്ട് ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. നാളെ ടീം പുറത്തുവിടുമെന്നാണ് വിവരങ്ങള്‍. ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീകന് രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലുണ്ടായ ഒരു പ്രധാന തീരുമാനം ഐപിഎല്‍ പ്രകടനം വച്ച് ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ്.
കാറപകടത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന പന്ത് ഐപിഎല്ലിലൂടെയാണ് തിരിച്ചെത്തിയത്. മികച്ച പ്രകടനം പുറത്തെടുക്കയും ചെയ്തു. എന്നാല്‍ പന്തിനെ പ്രധാന കീപ്പറാക്കേണ്ടെന്നാണ് സെലക്ഷന് കമ്മിറ്റിയുടെ അഭിപ്രായം. സ്പിന്നിനെതിരെ നന്നായി കളിക്കുന്ന സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിച്ചേക്കും. സഞ്ജു ടീമില്‍ സ്ഥാനം ഉറപ്പിച്ചിരിക്കെ ഇന്ത്യയുടെ പതിനഞ്ചംഗ് ടീമിനെ പ്രവചിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ.
സഞ്ജു ഉള്‍പ്പെടുന്ന ടീമിനെയാണ് ലാറ പുറത്തുവിട്ടിരിക്കുന്നത്. റിഷഭ് പന്തും ടീമിലുണ്ട്. കെ എല്‍ രാഹുല്‍ ഒഴിവാക്കപ്പെട്ടു. ശുഭ്മാന്‍ ഗില്ലിനും റുതുരാജ് ഗെയ്കവാദിനും ടീമിലിടമില്ല. അതേസമയം രാജസ്ഥാന് റോയല്‍സിന്റെ ഇടങ്കയ്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ടീമിലെത്തി. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വിരാട് കോലിയും ഇടം പിടിച്ചു.
ലാറയുടെ ടീം ഇങ്ങനെ: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, സഞ്ജു സാംസണ്, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, സന്ദീപ് ശര്‍മ, ശിവം ദുബെ, യൂസ്വേന്ദ്ര ചാഹല്‍, മായങ്ക് യാദവ്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]