
റിയാദ്: ഗൾഫ് രാജ്യങ്ങൾക്കിടയിൽ അന്താരാഷ്ട്ര കര ഗതാഗതത്തിന് ഏകീകൃത സംവിധാനമുണ്ടാകുന്നു. അന്താരാഷ്ട്ര റൂട്ടുകളിലേക്ക് കരമാർഗമുള്ള യാത്രക്കും ചരക്ക് കടത്തിനും ഒരു പൊതുസംവിധാനം ഗൾഫ് രാജ്യങ്ങൾക്കിടയിലുണ്ടാക്കുന്നതിനുള്ള നീക്കത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി.
കഴിഞ്ഞ ദിവസം സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഇതോടെ അന്താരാഷ്ട്ര കരഗതാഗതത്തിന് ആറ് ജി.സി.സി രാജ്യങ്ങൾക്കായി ഒരു സംയുക്ത സംവിധാനമുണ്ടാവും. ജിസിസി തലത്തിൽ ഒരു ലാൻഡ് ട്രാൻസ്പോർട്ടിങ് ഗ്രിഡ് സംവിധാനമാണ് നിലവിൽ വരുക. ഇത് ലോകത്തെ ഏത് റൂട്ടുകളേയും ജിസിസി ഗ്രിഡുമായി ബന്ധിപ്പിച്ച് യാത്രാ, ചരക്ക് ഗതാഗതത്തെ സുഗമമാക്കും.
Read Also –
സൗദിയിലേക്കുള്ള വിസ സേവനങ്ങൾ; 110 രാജ്യങ്ങളിൽ 200 കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും
റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിവിധ തരം വിസകളുടെ നടപടികൾക്കായി 110 രാജ്യങ്ങളിൽ 200 സേവന കേന്ദ്രങ്ങൾ ഈ വർഷാവസാനത്തോടെ തുറക്കുമെന്ന് അധികൃതർ. നിലവിൽ 45 ലധികം രാജ്യങ്ങളിൽ 190 ലധികം കേന്ദ്രങ്ങളുണ്ട്.
ഇത് കൂടാതെയാണ് 110 രാജ്യങ്ങളിലായി 200 ലധികം വിസ സേവന കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നതെന്ന് സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള സൗദി കമ്പനി ഫോർ വിസ ആൻഡ് ട്രാവൽ സൊല്യൂഷൻസ് (തഅ്ശീർ) സി.ഇ.ഒ ഫഹദ് അൽ അമൂദ് പറഞ്ഞു. മദീനയിൽ നടക്കുന്ന ഉംറ, സിയാറ ഫോറത്തിൽ പങ്കെടുക്കുന്ന അദ്ദേഹം ഒരു സ്വകാര്യ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
തൊഴിൽ, ടൂറിസം, തീർഥാടനം, പഠനം, സന്ദർശനം, ബിസിനസ് തുടങ്ങി ഏത് ആവശ്യങ്ങൾക്കുമുള്ള വിസകളുടെ സർവിസ് നടപടികൾ പൂർത്തീകരിക്കാൻ ലോകമെമ്പാടും വിസ സേവന കേന്ദ്രങ്ങൾ ആരംഭിക്കാൻ ഗവൺമെൻറ് നേരത്തെ തീരുമാനം എടുത്തിരുന്നു. അത് നടപ്പാക്കുന്നതിന് ആരംഭിച്ച സംവിധാനമാണ് ‘തഅ്ശീർട’.
Last Updated Apr 26, 2024, 3:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]