

സുധാകരനും ശോഭയും മാദ്ധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന; നിലപാടില്‍ നിന്ന് ഒരിക്കല്‍ പോലും വ്യതിചലിക്കില്ല; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ
കണ്ണൂർ: എല്‍ ഡി എഫ് ചരിത്ര വിജയം നേടുമെന്ന് ഇ പി ജയരാജൻ.
തനിക്കെതിരെ ഉയർന്നുവന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു.
നിലപാടില്‍ നിന്ന് ഒരിക്കല്‍ പോലും വ്യതിചലിക്കുന്നയാളല്ല താനെന്ന് ജയരാജൻ വ്യക്തമാക്കി.
‘ഇടതുപക്ഷ ജനാധിപത്യമുന്നണി പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ചരിത്ര വിജയം നേടും. ഈ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇടതുപക്ഷം ജയിച്ചുവന്നാല്‍ മാത്രമേ രാജ്യത്തിന് ഭാവിയുള്ളൂ. ഇടതുപക്ഷമില്ലാത്തൊരു ഇന്ത്യ ഇല്ല. ഈ ധാരണയില്‍ എല്ലാവരും വന്ന് വോട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇന്നലെ ഇവിടെയൊരു ആസൂത്രിതമായ ഗൂഢാലോചന നടന്നു. കണ്ണൂർ നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരനും അതുപോലെ ബി ജെ പിയുടെ ആലപ്പുഴ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും മൂന്ന് നാല് പത്രപ്രവർത്തകരും കൂടി നേരത്തെ തന്നെ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളില്‍, മറുപടി പറയാൻ സമയമില്ലാത്ത സമയത്ത് അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് സുധാകാരന്റെ ബി ജെ പിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാനുള്ള ശ്രമം നടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]