
മലപ്പുറം: മോദിയുടെ ഗ്യാരൻ്റിക്ക് ജനങ്ങൾ വോട്ട് ചെയ്യുമെന്ന് പൊന്നാനിയിലെ എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബമഹ്ണ്യൻ. ബിജെപി പ്രതിനിധി ഇല്ലാതെ കേന്ദ്ര സർക്കാരിൻ്റെ സൗകര്യങ്ങൾ കേരളത്തിന് ലഭിക്കില്ലെന്ന് ഡോ.ഇ ശ്രീധരനും പറഞ്ഞു. പൗരത്വ പ്രശ്നം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും വിദ്വേഷം പ്രചരണം നടത്തുന്നവർക്ക് മാത്രമാണ് ഇത് വിഷയമെന്നും ഇ ശ്രീധരൻ പറഞ്ഞു. പൊന്നാനിയിൽ എൽഡിഎ വികസന രേഖ പ്രകാശനം ചെയ്ത ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.
മോദിയുടെ ഗ്യാരൻ്റിക്ക് ജനങ്ങൾ വോട്ട് ചെയ്യും. ജയിക്കാൻ വേണ്ടിയാണ് എൻഡിഎ മത്സരിക്കുന്നത്. ക്ഷേമത്തിനും വികസനത്തിനും വേണ്ടി
ജനങ്ങൾ മോദിക്കൊപ്പം നിൽക്കുമെന്നും നിവേദിത കൂട്ടിച്ചേർത്തു. വികസനം, രാജ്യ സുരക്ഷ എന്നിവയ്ക്കാണ് വോട്ട്. ബിജെപിയുടെ പ്രതിനിധി ഇല്ലാതെ കേന്ദ്ര സർക്കാരിൻ്റെ സൗകര്യങ്ങൾ കേരളത്തിന് ലഭിക്കില്ല. അതുകൊണ്ട് ബിജെപി പ്രതിനിധി ജയിക്കണമെന്നും ശ്രീധരൻ പറഞ്ഞു.
Last Updated Apr 24, 2024, 4:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]