
തമിഴ്നാട് മധുരയില്‍ ടിഫിന്‍ ബോക്സ് ബോംബാക്രമണം. 2 പേര്‍ക്ക് പരുക്കേറ്റു. മധുര മേലൂര്‍ സ്വദേശി നവീന്‍കുമാര്‍, ഓട്ടോ ഡ്രൈവര്‍ കണ്ണന് എന്നിവര്‍ക്കാണ് പരുക്കേറ്റത്. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് കാരണം ക്ഷേത്രചടങ്ങുമായി ബന്ധപ്പെട്ട മുന്‍ വൈരാഗ്യമെന്നാണ് സൂചന. (Two injured in Tiffin box bomb attack near Melur in Madurai district)
മധുര ജില്ലയിലെ മേലൂരിനടുത്താണ് സംഭവം. ഗീസാവലു സ്വദേശിയായ നവീന്‍കുമാറും പ്രതികളും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നു. വീരകാളിയമ്മന്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബോംബാക്രമണത്തില്‍ കലാശിച്ചത്. ബസ് സ്റ്റോപ്പിന് സമീപം കാറിലുണ്ടായിരുന്ന നവീന്‍കുമാറിന് നേരെ പ്രതികളായ വില്ലിയതേവന്‍, അശോക്, കാര്‍ത്തി എന്നിവര്‍ ടിഫിന്‍ ബോക്സില്‍ തയാറാക്കിയ ബോംബെറിയുകയായിരുന്നു.
Read Also:
സ്ഫോടനത്തിന് പിന്നാലെ കാറില്‍ നിന്നിറങ്ങിയ നവീന്‍കുമാറിനെ അക്രമിസംഘം വാളുപയോഗിച്ച് വെട്ടി. നവീന്‍ കുമാറിന്റെ വലതു കൈവിരലിന് വെട്ടേറ്റു. ആക്രമണം കണ്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടി എത്തിയതോടെ പ്രതികള്‍ കടന്നുകളഞ്ഞു. ബോംബ് ആക്രമണത്തില്‍ നവീന്‍കുമാറിന്റെ കാറിന് സമീപം ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ കണ്ണന്റെയും കഴുത്തിന് പരിക്കേറ്റു. ഇരുവരെയും ഉടന്‍ മേലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ നവീന്‍കുമാറിനെ തുടര്‍ ചികിത്സയ്ക്കായി മധുരയിലെ ആശുപത്രിയിലേക്ക്മാറ്റി. സംഭവത്തില്‍ വില്ലിയതേവന്‍, മഹാലിംഗം എന്ന മൈക്കിള്‍ ഏനര്, അശോക്, അജയ്, കാര്‍ത്തി, വസന്ത്, കണ്ണന്, ബാലു എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം പ്രത്യേക സേന രൂപീകരിച്ച് അന്വേഷണം തുടരുകയാണ്.
Story Highlights : Two injured in Tiffin box bomb attack near Melur in Madurai district
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]