
പൂനെ: അനധികൃതമായി ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നുവെന്ന വിവരത്തേതുടർന്ന് പൊലീസ് റെയ്ഡ്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് പൈപ്പിലൂടെ തൂങ്ങിയിറങ്ങാൻ ശ്രമിച്ച കോണട്രാക്ടർ വീണുമരിച്ചു. വെളളിയാഴ്ച രാത്രി പൂനെയിലാണ് സംഭവം. 47 വയസ് പ്രായമുള്ള ആളാണ് മരിച്ചത്. പൂനെ സ്വദേശിയാണ് കൊല്ലപ്പെട്ടിട്ടുള്ളത്. സംഭവത്തിൽ ആക്സിഡന്റ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മരണകാരണം കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസുള്ളത്. മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെടി വയ്പ് സംഭവങ്ങൾ നടക്കുന്നതായി പരാതി വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് മിന്നൽ പരിശോധന നടത്തിയത്. പൂനെയിലെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന മിന്നൽ ഇൻസ്പെക്ഷൻറെ ഭാഗമായിരുന്നു ഈ പരിശോധന. രാത്രി 9.30ഓടെ യാണ് പരിശോധന നടത്തിയത്.
പൊലീസ് എത്തിയതിന് പിന്നാലെ വാഡ്ഗോൺ ദയാരി മേഖലയിലെ കെട്ടിടത്തിൽ നിന്ന് നിരവധി പേർ ഇറങ്ങി ഓടാൻ ആരംഭിച്ചു. ഇവരെ പൊലീസ് പിന്തുടരാനും. ഇതിനിടയിലാണ് ചിലർ കെട്ടിടത്തിന് പിൻ വശത്തുള്ള പൈപ്പിലൂടെ പിടിച്ച് ഇറങ്ങാൻ ശ്രമം തുടങ്ങിയത്. 47കാരനായ കോൺട്രാക്ടറും ഇത്തരത്തിൽ താഴെയിറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് വഴുതി വീണ് മരിച്ചത്. നാല് നില കെട്ടിടത്തിന് മുകളിൽ നിന്നാണ് ഇയാൾ വീണ് മരിച്ചത്.
Last Updated Apr 21, 2024, 2:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]