
ഡയറ്റിന്റെ പേരിൽ എന്ത് പരീക്ഷണവും എന്ത് അപകടവും വിളിച്ചു വരുത്തുന്ന അനേകങ്ങളുണ്ട്. കൃത്യമായ ആഹാരം കൃത്യമായി കഴിക്കുന്നതിന് പകരം ഡയറ്റിൽ പൊടുന്നനെ പലതും വെട്ടിമാറ്റുകയും കൂട്ടിച്ചേർക്കുകയും ചെയ്യുന്നവരുണ്ട്. എന്തായാലും, ഇപ്പോൾ ചർച്ചയാവുന്നത് ആസ്ട്രേലിയയിൽ നിന്നുള്ള ആനി ഓസ്ബോൺ എന്ന സ്ത്രീയാണ്. 40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ചാണത്രെ ഇവർ കഴിഞ്ഞത്.
ഈസ്റ്ററിന് മുന്നോടിയായുള്ള നോമ്പുകാലത്താണ് 40 ദിവസം ആനി ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ജീവിച്ചത്. ഒരു വീഡിയോയിൽ അവർ ഈ ഓറഞ്ച് ജ്യൂസ് മാത്രം ഉൾപ്പെടുത്തിയുള്ള ഡയറ്റിനെ വിശേഷിപ്പിച്ചത് ‘അത്ഭുതകരമായ അനുഭവം’ എന്നാണ്. ശാരീരികമായും വൈകാരികമായും ആത്മീയപരമായും അത് തനിക്ക് നല്ല മാറ്റങ്ങളുണ്ടാക്കി എന്നും അവർ പറയുന്നു.
നേരത്തെ തന്നെ പഴങ്ങൾ മാത്രം കഴിച്ചു കൊണ്ടുള്ള ഡയറ്റ് പിന്തുടർന്നിരുന്ന ആളായിരുന്നു ആനി. അതിനാൽ തന്നെ ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ചുകൊണ്ടുള്ള ഡയറ്റ് തനിക്കൊരു പ്രശ്നമേ ആയിരുന്നില്ല എന്നാണ് അവർ പറയുന്നത്. വിവിധ പഴങ്ങളെ പരിചയപ്പെടാനുള്ള അവസരമായിരുന്നു തനിക്ക് പഴങ്ങൾ മാത്രം കഴിച്ചുകൊണ്ടുള്ള ഡയറ്റ് എന്നും അവർ പറയുന്നു. തന്റെ ഈ അനുഭവത്തെ അവർ വിശേഷിപ്പിക്കുന്നത് ‘സർവീസ് കഴിഞ്ഞ കാർ പോലെ’ എന്നാണ്.
എന്നാൽ, ഇത്തരം ഡയറ്റുകൾ വളരെ അപകടകരം കൂടിയാണ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അത് ദീർഘകാലത്തേക്ക് നോക്കുമ്പോൾ ആരോഗ്യത്തെ ബാധിക്കാം എന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ക്ലീവ്ലാൻഡ് ക്ലിനിക്കിൻ്റെ അഭിപ്രായത്തിൽ, പഴങ്ങളിൽ പ്രകൃതിദത്തമായ പഞ്ചസാര, വിറ്റാമിനുകൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്, അതിനാൽ മിതമായ പഴങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് നല്ലതാണ്.
പക്ഷേ, അമിതമായ പഴങ്ങളുടെ ഉപയോഗവും ഡയറ്റും ഇവർ പിന്തുണക്കുന്നില്ല. കാരണം ഇത് ശരീരഭാരം കൂടാനും പ്രമേഹത്തിനും കാരണമാകുന്നു. ഒപ്പം, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, കാൽസ്യം, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ കുറയാൻ കാരണമാകുന്നു എന്നും പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Apr 19, 2024, 1:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]