
റിയാദ് : കേളി കലാസംസ്കാരിക വേദിയുടെ 23-ാം വാർഷികാഘോഷങ്ങളുടെ രണ്ടാം ഘട്ടത്തിൽ “റിയാദ് ജീനിയസ്-24” എന്ന പേരിൽ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം വെള്ളിയാഴ്ച റിയാദിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലാസ് ലുലു ഹൈപ്പർ അരീനയിലാണ് വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് കൊണ്ട്, ക്വിസ് മാസ്റ്റർ ജി.എസ് പ്രദീപ് നയിക്കുന്ന ഷോ അരങ്ങേറുക. ഇ
കുട്ടികൾക്കും മുതിർന്നവർക്കും മത്സരാർത്ഥികളാകാം. മലയാളികളായ ആർക്കും മത്സരത്തിൽ പങ്കെടുക്കുന്നതിന് യോഗ്യതകളൊന്നും തടസ്സമല്ല. സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിലെ ജീനിയസ് ആകാനുള്ള സുവർണ്ണാവസരവുമാണ് കേളി സൃഷ്ടിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. അക്കാദമിക്ക് തലങ്ങളിൽ ഉള്ളവരെ മാത്രം മത്സരാർഥികളായി പരിഗണിക്കുന്നത്തിന് പകരം ജീവിത പ്രാരാബ്ദത്താൽ പ്രവാസം സ്വീകരിക്കേണ്ടി വന്നവരെകൂടി അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരികയും, നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോയേക്കാവുന്ന കഴിവുകളെ പുറംലോകത്ത് എത്തിക്കുകയുമാണ് ‘റിയാദ് ജീനിയസ് 2024’ ലക്ഷ്യം വെക്കുന്നത്.
സൗദിയിൽ സന്ദർശനത്തിന് എത്തിയ മലയാളികൾക്കും മത്സരാർത്ഥികളാകാം. വിജയിക്ക് ക്യാഷ് പ്രൈസിനോടൊപ്പം സർട്ടിഫിക്കറ്റും ഫലകവും സമ്മാനിക്കും. രജിസ്റ്റർ ചെയ്ത മത്സരാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കുന്ന ആറുപേരുമായാണ് ജീനിയസ് മത്സരത്തിലേക്ക് പ്രവേശിക്കുക. ജീനിയസ് പ്രോഗ്രാമിനോടൊപ്പം അൻവർ സാദത്തും ലക്ഷ്മി ജയനും സംഘവും നയിക്കുന്ന സംഗീതരാവും അരങ്ങേറും. കേളി കുടുംബ വേദിയുടെ നേതൃത്വത്തിൽ 100ൽ പരം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര, റിയാദിലെ പ്രമുഖ ഡാൻസ് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന നൃത്തങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി അരങ്ങേറും.
പൊതുജനങ്ങൾക്കായി കേളി സംഘടിപ്പിക്കുന്ന ഈ ഈദ് വിഷു ഈസ്റ്റർ ആഘോഷ രാവിലേക്ക് സൗജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ജിഎസ് പ്രദീപ്, കേളി രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ്, പ്രസിഡണ്ട് സെബിൻ ഇഖ്ബാൽ ,സെക്രട്ടറി സുരേഷ് കണ്ണപുരം,കൂട്ടായ് സംഘാടക സമിതി ചെയർമാൻ സുരേന്ദ്രൻ, സംഘാടക സമിതി കൺവീനർ മധു ബാലുശ്ശേരി, ആക്ടിങ് ട്രഷറർ.സുനിൽ സുകുമാരൻ എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]