

നീതിന്യായ സംവിധാനത്തിന് ആധുനിക മുഖം നൽകാൻ കോടതികളുടെ പ്രവർത്തനം ഒരു കുടക്കീഴിലാക്കുന്ന ജുഡീഷ്യൽ കോംപ്ലക്സ് കോട്ടയത്തിന് അനിവാര്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി
കോട്ടയം : കോടതികളുടെ പ്രവർത്തനം ഒരു കുടക്കീഴിലാക്കുന്ന ജുഡീഷ്യൽ കോംപ്ലക്സ് കോട്ടയത്തെ ജനത ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് തുഷാർ വെള്ളാപ്പള്ളി. കോട്ടയത്ത് അഭിഭാഷകപരിഷത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതി തേടിയെത്തുന്നവരുടെ ഏറെ നാളത്തെ സ്വപ്നമാണ് ഇത്. ഇതിനുള്ള പരിശ്രമങ്ങൾ വളരെ നേരത്തെ തന്നെ ആരംഭിച്ചതാണ്. നീതിന്യായ സംവിധാനത്തിന് ആധുനിക മുഖം നൽകുന്നതിനും വിശാലമായ കോടതി സമുച്ചയം കൂടിയേ തീരൂ. കോടതി നടപടികൾക്കായി എത്തുന്നവർക്ക് കൂടുതൽ സൗകര്യപ്രദവും സംവിധാനത്തിന് സുരക്ഷയൊരുക്കാനും ഇതുവഴിയൊരുക്കും.
പാർക്കിംഗ് ഉൾപ്പടെയുള്ള സൗകര്യങ്ങളോടെയാണ് ഇത്തരം കോംപ്ളക്സുകൾ നിർമിക്കുന്നത്. അക്ഷര നഗരത്തിൽ ഇത്തരമൊരു സമുച്ചയം യാഥാർഥ്യമാകേണ്ടത് കാലഘട്ടത്തിൻ്റെ കൂടി ആവശ്യമാണ് എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |