
തിരുവനന്തപുരം: ആടുജീവിതം കഥയിലെ ജീവിക്കുന്ന കഥാപാത്രം നജീബിന് സ്നേഹ സമ്മാനവുമായി ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. നോവലിന്റെ കവർപേജും നജീബിന്റെ മുഖവും ചേർത്ത സ്നേഹശില്പം നജീബിന്റെ വീട്ടിലെത്തി സുരേഷ് സമ്മാനിച്ചു. സിനിമ റിലീസാവുന്നതിന് ഒരാഴ്ച മുൻപേ ഡാവിഞ്ചി സുരേഷ് നിർമിച്ചതാണ് ഈ ശില്പം.
ആടുജീവിതം നോവലിന്റെ കവർപേജിനെയും നോവലിൽ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയതിനെയും ആസ്പദമാക്കി നജീബിന്റെ മുഖവും കൂടി ഉൾപ്പെടുത്തി ആണ് ശില്പം തയ്യാറാക്കിയത്. കമ്പി, തകിട് ഷീറ്റുകൾ, ഫൈബർ എന്നിവ ഉപയോഗിച്ച് നാലടിയോളം ഉയരത്തിലാണ് ശില്പം നിർമിച്ചത്. കലാകാരന്മാരുടെ കൂട്ടായ്മയായ എക്സോട്ടിക് ഡ്രീംസിലെ കലാകാരന്മാരും സുരേഷിനോടൊപ്പം ഉണ്ടായിരുന്നു. റിയാസ് മാടവന, കലേഷ് പൊന്നപ്പൻ എന്നിവർ വരച്ച ചിത്രങ്ങളുംനജീബിന് സമ്മാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]