

First Published Mar 24, 2024, 4:26 PM IST
ചക്കയും ചക്ക വിഭവങ്ങളും മലയാളികൾക്ക് ഏറെ പ്രിയമാണ്. ചക്കപ്പുഴുക്ക്, ചക്കയട, ചക്ക ഉപ്പേരി, ചക്കപായസം, ചക്ക വരട്ടി എന്നിങ്ങനെയുള്ള പരമ്പരാഗത വിഭവങ്ങൾ കൂടാതെ ചക്ക അച്ചാർ, ചക്കക്കുരു ഷേക്ക്, ചക്ക മസാല നിരവധി വിഭവങ്ങളാണ് നാം ചക്ക കൊണ്ട് തയ്യാറാക്കാറുള്ളത്.
മധുരമുള്ള സ്വാദിഷ്ടമായ ഈ പഴത്തിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. ചക്ക പഴത്തിൽ ഉയർന്ന പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ചക്ക വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം മുതലായ മിനറലുകളും അടങ്ങിയ ഒരു ഫലമാണ് ചക്ക. ധാരാളം ആൻറി ഓക്സിഡൻറ് ചക്കയിൽ അടങ്ങിയിട്ടുണ്ട്.
നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പഴങ്ങളിലൊന്നാണ് ചക്ക.
ഇത് ഭക്ഷണത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ വഴി വയ്ക്കുകയും ചെയ്യും.
ചക്ക പഴത്തിൽ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും രോഗങ്ങൾ, അണുബാധകൾ, വൈറസുകൾ എന്നിവയ്ക്കെതിരെ പോരാടാനും ശരീരത്തെ പ്രാപ്തമാക്കുന്നു.
വൈവിധ്യമാർന്ന ഫൈറ്റോ ന്യൂട്രിയൻ്റുകൾ ചക്കയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ, പോളിഫെനോൾ, ഫ്ലേവനോയ്ഡുകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും വൈറൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ചക്ക ഉപയോഗപ്രദമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
വിറ്റാമിൻ എ, സി എന്നിവയുടെ അളവ് കൂടുതലായതിനാൽ ചക്ക കഴിക്കുന്നത് നേത്രാരോഗ്യത്തിനും ഗുണം ചെയ്യും. ഇത് കാഴ്ച മെച്ചപ്പെടുത്താനും കാഴ്ച കുറയുന്നത് തടയിടുവാനും കണ്ണിന്റെ പ്രശ്നങ്ങൾ അകറ്റുവാനും ഉള്ള കഴിവുമുണ്ട്.
എല്ലുകൾക്ക് ആവശ്യമായ മഗ്നീഷ്യം, കാൽസ്യം എന്നിവ ചക്കയിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളും പേശികളും ശക്തിപ്പെടുത്താനും ആരോഗ്യ പ്രശ്നങ്ങൾ തടയാനും ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം പോലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാനും ചക്ക സഹായിക്കും.
Last Updated Mar 24, 2024, 4:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]