
ദുബായിയിലെ ഒരു കോടീശ്വരന്റെ ഭാര്യയാണ് സൗദി. സൗദിക്ക് ജോലിയൊന്നുമില്ല. സൗദിയും ഭർത്താവും ഇപ്പോൾ ഒരു കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ് സൗദി. തന്റെ ആഡംബരപൂർണമായ ജീവിതം അവൾ എപ്പോഴും തന്റെ ഫോളോവേഴ്സിനായി പങ്കുവയ്ക്കാറുണ്ട്. 70 ലക്ഷം രൂപയൊക്കെയാണ് അവൾ ഒരുദിവസത്തെ ഷോപ്പിംഗിന് വേണ്ടി മാത്രം ചെലവഴിക്കുന്നത്. ഇപ്പോൾ, ഗർഭിണിയായ സൗദി തന്റെ ഭർത്താവിനോട് ആവശ്യപ്പെട്ട ചില കാര്യങ്ങളാണ് വൈറലാവുന്നത്.
തന്റെ കോടീശ്വരനായ ഭർത്താവ് ജമാലിന്റെ പണം ചെലവഴിക്കുക എന്നതാണ് തന്റെ ഹോബി എന്ന് സൗദി നിരന്തരം പറയാറുണ്ട്. താൻ ഗർഭിണിയാകും മുമ്പ് തന്നെ ചില കാര്യങ്ങളെല്ലാം ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് സൗദി പറയുന്നത്. ഗർഭിണിയാകുമ്പോൾ തന്റെ ശരീരം വളരെ അധികം വേദനകളിലൂടെ കടന്നുപോകും. സൗജന്യമായി അത്ര വേദന അനുഭവിക്കാൻ താൻ ഒരുക്കമല്ല എന്നാണ് സൗദി പറയുന്നത്. ഇനി എന്തൊക്കെയാണ് അവൾ ആവശ്യപ്പെട്ടത് എന്നല്ലേ?
ലക്ഷങ്ങൾ വില വരുന്ന, സ്റ്റാറ്റസ് സിംബലായി ലോകം മുഴുവൻ കാണുന്ന ബർക്കിൻ ബാഗ് ആണ് അതിൽ ഒന്നാമത്തേത്. ആൺകുഞ്ഞിനായി നീലയും പെൺകുഞ്ഞിനായി പിങ്കുമാണ് അവൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മേക്കപ്പ് ആൻഡ് ഹെയർ ടീം അവളുടെ പ്രസവസമയത്ത് അവിടെ ഉണ്ടായിരിക്കണം. അവൾ അതിസുന്ദരിയായി വേണം കാണപ്പെടാൻ. പ്രസവിച്ച് കുറച്ച് ദിവസത്തിനുള്ളിൽ 1000 – 2000 പേർ സന്ദർശനത്തിനായി ഉണ്ടാകും. അതിനാൽ അവർക്കായി ഒരു വിഐപി റൂം തന്നെ ബുക്ക് ചെയ്തിടണം.
ബുർജ് അൽ അറബിലാണ് ഗ്രാന്റായി ജെൻഡർ റിവീൽ നടത്തേണ്ടത്. അതുപോലെ ഒരു കാർ സമ്മാനമായി നൽകണം. അതുപോലെ അവൾക്ക് തെറാപ്പി സെഷൻ, ഫിസിയോ തെറാപ്പി, പേഴ്സൺ ട്രെയിനിംഗ്, കുഞ്ഞിന് മസാജ് എന്നിവയെല്ലാം വേണം. ഭർത്താവിന്റെ കാർഡ് തനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിക്കാൻ സാധിക്കണം. അതുപോലെ വീട്ടിലെ ജോലിക്കാരുടെ എണ്ണം ഇരട്ടിയാക്കണം. നല്ലപോലെ ഉറങ്ങുകയും മറ്റും ചെയ്താലേ തനിക്ക് നല്ലൊരു അമ്മയും ഭാര്യയും ആയിരിക്കാൻ സാധിക്കൂ എന്നാണ് അവൾ പറയുന്നത്.
ഇതിനെല്ലാം പുറമേ രണ്ട് കോടി രൂപയും ഓരോ കുഞ്ഞിനും അവള് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും റിപ്പോര്ട്ടുകള് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Mar 8, 2024, 10:40 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]