

ട്രെയിൻ തൊട്ടരികെ…! തിടമ്പേറ്റിയ ആനയെ റെയില്‍പാളം കടത്തി; ഉടമയ്ക്കെതിരെ കേസ്
കോഴിക്കോട്: ആനയെ അപകടകരമായ രീതിയില്‍ പാളം കടത്തിയ സംഭവത്തില്‍ കേസെടുത്ത് ആർപിഎഫ്.
പുതിയങ്ങാടിയില്‍ ഉത്സവത്തിനെത്തിച്ച ആനയെയാണ് ട്രെയിൻ കടന്ന് പോവുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്ബ് പാളം കടത്തിയത്.
മുകളില്‍ വൈദ്യുതി ലൈൻ, വലിയ ഹോണ്‍ മുഴക്കി ട്രെയിൻ. രണ്ടിനും ഇടയിലൂടെയാണ് തിടമ്ബേറ്റിയ ആനയെ പാപ്പാന്റെ നേതൃത്വത്തില്‍ റെയില്‍പാളം കടത്തിയത്.
നിമിഷങ്ങള്‍ക്കുള്ളില്‍ അതിവേഗം ട്രെയിൻ കടന്നു പോയി. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ റെയില്‍വേ സ്വമേധയാ കേസെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പാളത്തില്‍ അപകടകരമായ രീതിയില്‍ അതിക്രമിച്ച് കയറിയതിനാണ് ആനയുടെ ഉടമയ്ക്കെതിരെയാണ് കേസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]