

വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ പൊലീസ് ചമഞ്ഞ് തട്ടിപ്പ് ; വിസയും ടിക്കറ്റും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍
സ്വന്തം ലേഖകൻ
തൃശൂര്‍: വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ പൊലീസ് ചമഞ്ഞെത്തി ചാലിശ്ശേരി സ്വദേശിയുടെ വിസയും ടിക്കറ്റും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ചാലിശ്ശേരി പെരുമണ്ണൂര്‍ ഒരുവില്പുറത്ത് നൗഫലി (39) നെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി മുക്കിലപീടിക സ്വദേശി ഖാദറിന്റെ വിസയും ടിക്കറ്റുമാണ് കവര്‍ന്നത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 27-ന് പാഴിയോട്ടുമുറിയിലാണ് സംഭവം. നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ഖാദറിന്റെ വാഹനത്തത്തെ പിന്തുടര്ന്നെത്തിയ നൗഫല്‍ കാര്‍ വഴിയില്‍ തടയുകയായിരുന്നു. ശേഷം, ഖാദര്‍ ഒരു കേസില്‍ പ്രതിയാണെന്നും എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലേക്ക് വരണമെന്നും പറഞ്ഞാണ് ഇയാള്‍ രേഖകള്‍ പിടിച്ചെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സംഭവത്തിന് പിന്നാലെ എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെത്തി അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലായത്. പോലീസ് അന്വേഷണത്തില്‍ നൗഫലിനെ തിരിച്ചറിഞ്ഞിരുന്നു. കോടതികളില്‍ ജാമ്യത്തിന് ശ്രമിച്ച് ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ് നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]