
തിരുവല്ല: പരാതികൾക്കും കേസുകൾക്കുമിടയിൽ തിരുവല്ല പൊലീസ് സ്റ്റേഷനിൽ ഒരു സുഖപ്രസവം. പൊലീസുകാർ ഓമനിച്ച് വളർത്തിയ ബ്ലാക്കിയെന്ന നായയാണ് എട്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. പൊലീസ് കാവലിൽ ബ്ലാക്കിയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. ഒരു വർഷം മുൻപാണ് ബ്ലാക്കി തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. കാലിൽ ഒടിവുമായെത്തിയ നായയെ പൊലീസുകാർ പരിചരിച്ചു. ഒടുവിൽ പൊലീസ് കാവലിൽ തന്നെ സുഖപ്രസവവും നടന്നു.
ചൂട് കൂടിയത് അമ്മയെയും കുഞ്ഞുങ്ങളെയും തെല്ല് അലോസരിപ്പെടുത്തിയിട്ടുണ്ട്. നല്ലൊരു കൂടുണ്ടെങ്കിലും അതിന് താഴെ തണുപ്പ് പിടിച്ച മണ്ണിലാണ് കിടപ്പ്. പൊലീസുകാർക്ക് ഏറെ പ്രിയങ്കരിയാണ് ബ്ലാക്കി. ഓമനിച്ചുവളർത്തുമെന്ന് ഉറപ്പ് നൽകിയാൽ ബ്ലാക്കിയുടെ കുഞ്ഞുങ്ങളെ കൈമാറാൻ പൊലീസ് ഒരുക്കമാണ്. ഇനി ആരും എത്തിയില്ലങ്കിലും ഈ കുടുംബം ഇവിടെ സുഖമായി കഴിയും.
Last Updated Feb 26, 2024, 10:45 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]