
മുംബൈ-മൊബൈല്‍ ഫോണില്‍ എത്തുന്ന കോളുകള്‍ സേവ് ചെയിതിട്ടില്ലെങ്കിലും വിളിക്കുന്ന ആളുടെ പേര് കാണാന്‍ കഴിയുന്ന സംവിധാനം നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അഥോറിറ്റി(ട്രായ്) ടെലികോം വകുപ്പിനോട് നിര്‍ദേശിച്ചു. കോളിങ് നെയിം പ്രസന്റേഷന്(സിഎന്‍എപി) എന്ന സംവിധാനം നടപ്പാക്കി ഫോണിലൂടെ നടത്തുന്ന തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം. ട്രു കോളര്‍ ആപ്പ് ഉപയോഗിക്കാതെ തന്നെ ആരുടെ പേരിലാണോ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആളുടെ പേര് സ്ക്രീനില്‍ കാണാം.ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രം സിഎന്‍എപി സൗകര്യം പ്രവര്‍ത്തിക്കുന്ന തരത്തിലാകും സൗകര്യം. അതേസമയം ഒരാള്‍ക്ക് പേര് മറച്ച് വെയ്ക്കണമെങ്കില്‍ അതിനും സംവിധാനം ഉണ്ടാകും. സിം എടുക്കുമ്പോള്‍ നല്കിയ കെവൈസി തിരിച്ചറിയല്‍ രേഖയിലെ പേരാകും കാണിക്കുക. സംവിധാനം രാജ്യത്താകെ ഒറ്റയടിക്ക് നടപ്പാക്കുന്ന രീതിക്ക് പകരം തെരഞ്ഞെടുത്ത ടെലികോം സര്‍ക്കിളുകളില്‍ പരീക്ഷണം നടത്തിയാകും നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
