
ഹിന്ദി സിനിമാ പ്രേമികൾ ഒരിക്കലും മറക്കാനിടയില്ലാത്ത ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭൂലയ്യയും അതിലെ നായികയായ മഞ്ജുലികയും. മലയാളത്തിന്റെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയെത്തിയ ഭൂൽ ഭൂലയ്യയുടെ രണ്ടുഭാഗങ്ങളും മികച്ച വിജയം നേടിയവയാണ്.
ഇപ്പോഴിതാ സിനിമാപ്രേമികളെ വിറപ്പിക്കാൻ മഞ്ജുലികയും സംഘവും വീണ്ടുമെത്തുകയാണ്. ഭൂൽ ഭൂലയ്യക്ക് മൂന്നാംഭാഗം വരുന്നു എന്നതാണ് ബോളിവുഡിൽ നിന്നുള്ള പുതിയ വാർത്ത.
ചിത്രത്തിൽ നായകനായെത്തുന്ന കാർത്തിക് ആര്യനാണ് ഈ വാർത്ത പുറത്തുവിട്ടത്. അത് വീണ്ടും സംഭവിക്കുന്നു.
മഞ്ജുലിക ഭൂൽ ഭൂലയ്യയുടെ ലോകത്തേക്ക് വീണ്ടുമെത്തുന്നു. എന്നാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്ര് ചെയ്തത്.
വിദ്യാ ബാലൻ തന്നെയായിരിക്കും മഞ്ജുലികയായെത്തുക എന്നും കാർത്തിക് ആര്യൻ വ്യക്തമാക്കുന്നു. താൻ വീണ്ടും പഴയ കഥാപാത്രമായെത്തുന്ന വിവരം വിദ്യാ ബാലനും സ്ഥിരീകരിച്ചിച്ചുണ്ട്.
ഭൂൽ ഭൂലയ്യ ചിത്രങ്ങളിലെ മേരേ ധോൽനാ എന്ന ഗാനത്തിന്റെ എഡിറ്റഡ് പതിപ്പും വിദ്യ പങ്കുവെച്ചിട്ടുണ്ട്. ഇതേ വീഡിയോ കാർത്തിക് ആര്യനും തന്റെ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ വർഷം ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ഭൂൽ ഭൂലയ്യയുടെ രണ്ടാംഭാഗമൊരുക്കിയ അനീസ് ബസ്മിയാണ് മൂന്നാംഭാഗവും സംവിധാനംചെയ്യുന്നത്.
ടി-സീരീസാണ് നിർമാണം. പ്രിയദർശന്റെ സംവിധാനത്തിൽ 2007-ലാണ് ‘ഭൂൽ ഭുലയ്യ’ പുറത്തിറങ്ങിയത്.
മണിച്ചിത്രത്താഴിൽ മോഹൻലാൽ അവതരിപ്പിച്ച ഡോ. സണ്ണി എന്ന കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിച്ചത് അക്ഷയ്കുമാറും ശോഭനയുടെ വേഷം വിദ്യാ ബാലനും സുരേഷ് ഗോപിയുടെ വേഷം ഷൈനി അഹൂജയുമായിരുന്നു കൈകാര്യം ചെയ്തത്.
ചിത്രം ബോക്സോഫീസിലും വലിയ വിജയമായിരുന്നു. 2022 മാർച്ച് 25നായിരുന്നു ഭൂൽ ഭൂലയ്യ 2 റിലീസായത്.
80 കോടി മുതൽ മുടക്കിലൊരുക്കിയ ചിത്രം 200കോടിയോളം വരുമാനം നേടി. Content Highlights: bhool bhulaiyaa 3 officially announced, kartik aaryan and vidya balan Add Comment View Comments () Get daily updates from Mathrubhumi.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]