രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ പേയ്മെന്റ് കമ്പനിയായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ഓഹരികളിൽ വീണ്ടും വൻ ഇടിവ്. വെറും 10 ദിവസം കൊണ്ട് 26,000 കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. പലചരക്ക് കടകൾ അവരുടെ പേയ്മെന്റിനായി പേടിഎം ഉപയോഗിക്കുന്നത് നിർത്തിയതും ഓഹരികൾക്ക് തിരിച്ചടിയായി. മാത്രമല്ല, പേടിഎം വിഷയത്തിലുള്ള നിലപാട് മാറ്റാൻ റിസർവ് ബാങ്ക് വിസമ്മതിച്ചതും വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ ഓഹരികളെ ഇത് ബാധിച്ചു. ആർബിഐ നിരോധനം പ്രഖ്യാപിച്ച് 10 ട്രേഡിംഗ് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഓഹരികളുടെ ആകെ മൂല്യത്തിന്റെ 55 ശതമാനം നഷ്ടമായി. വിപണി മൂലധനമനുസരിച്ച് ഇത് ഏകദേശം 26,000 കോടി രൂപയ്ക്ക് തുല്യമാണ്. സമഗ്രമായ സിസ്റ്റം ഓഡിറ്റ് റിപ്പോർട്ടിനും പുറത്തു നിന്നുള്ള ഓഡിറ്റർമാരുടെ കംപ്ലയൻസ് വാലിഡേഷൻ റിപ്പോർട്ടിനും ശേഷമാണ് പേടിഎമ്മിനെതിരെയുള്ള നടപടിയെന്ന് ആർബിഐ വ്യക്തമാക്കി. 2017 മെയ് മാസത്തിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ 5 തവണയെങ്കിലും നിയമ വിധേയമല്ലാത്ത പ്രവർത്തനങ്ങളുടെ ഭാഗമായി പേടിഎം വിവാദത്തിൽ പെട്ടിട്ടുണ്ട്.
പേടിഎം ഇടപാടുകാരെ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കോ മറ്റ് അനുബന്ധ മർച്ചന്റ് അക്കൗണ്ടിലേക്കോ മാറ്റുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നാണ് വിലയിരുത്തൽ . ഇതിനായി ആർബിഐ നിശ്ചയിച്ച സമയപരിധിയായ ഫെബ്രുവരി 29നുള്ളിൽ കെവൈസി വീണ്ടും ചെയ്യേണ്ടിവരും. റെഗുലേറ്ററി വെല്ലുവിളികൾ പരിഹരിക്കപ്പെടുന്നതുവരെ റീട്ടെയിൽ നിക്ഷേപകർ പേടിഎമ്മിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. 2023 ഡിസംബർ വരെ 3 കോടിയിലധികം ബാങ്ക് അക്കൗണ്ടുകളും 7 ലക്ഷത്തിലധികം പോയിന്റ് ഓഫ് സെയിൽ ടെർമിനലുകളും 3.52 കോടി യുപിഐ ക്യൂ ആർ കോഡുകളും 3.23 കോടി ഡെബിറ്റ് കാർഡുകളും പേടിഎം പേയ്മെന്റ് ബാങ്കിന് ഉണ്ട്.
നിയമപരമായ മുന്നറിയിപ്പ് : മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ , വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി മനസിലാക്കുക

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]