

സ്കൂള്‍ വാര്‍ഷിക പരീക്ഷകൾ മാര്‍ച്ച് ഒന്നു മുതല്‍ ; ഇനി പരീക്ഷാച്ചൂടിലേക്ക്
തിരുവനന്തപുരം: സ്കൂള്‍ വാർഷിക പരീക്ഷകള്‍ മാർച്ച് ഒന്നുമുതല്‍ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന ക്യു.ഐ.പി യോഗത്തില്‍ തീരുമാനം.പ്രൈമറി, ഹൈസ്കൂള്‍ എന്നിവ ഒന്നിച്ചുള്ള സ്കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകള്‍ക്ക് മാർച്ച് ഒന്ന് മുതല്‍ 27 വരെയായിരിക്കും പരീക്ഷ.
എസ്.എസ്.എല്‍.സി പരീക്ഷ ദിവസങ്ങളില്‍ ഇവിടെ മറ്റ് ക്ലാസുകള്‍ക്ക് പരീക്ഷയുണ്ടാകില്ല. എന്നാല്‍ തനിച്ചുള്ള പ്രൈമറി സ്കൂളുകളില്‍ മാർച്ച് 18 മുതല്‍ 26 വരെയായിരിക്കും വാർഷിക പരീക്ഷ. മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകള്‍ക്ക് റമദാൻ വ്രതത്തിന് ശേഷം പരീക്ഷ നടത്താനാണ് ധാരണ. വിശദമായ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]