
തന്റെ തനിച്ചായിപ്പോയ കഴുതയ്ക്ക് വേണ്ടി വാലന്റൈൻസ് ഡേയിലേക്ക് ഒരു മികച്ച കൂട്ടിനെ തിരയുകയാണ് ഈ ഉടമ. അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായ ഒരു ആട് ചത്തുപോയതിന് പിന്നാലെയാണത്രെ കഴുത ആകെ ഒറ്റപ്പെട്ടു പോയത്.
ലെസ്റ്റർഷെയറിലെ ബിറ്റ്സ്വെല്ലിലുള്ള ഈ കഴുതയുടെ പേര് ഹരോൾഡ് എന്നാണ്. അവന്റെ അടുത്ത കൂട്ടായിരുന്നു ബില്ലി എന്ന ആട്. എന്നാൽ, ക്രിസ്മസിന് ബില്ലി ചത്തുപോയി. അതോടെയാണ് ഹാരോൾഡ് ആകെ ഒറ്റപ്പെട്ടുപോയത് എന്നാണ് ഉടമയായ ഡോട്ട് സ്മിത്ത് പറയുന്നത്. ഹാരോൾഡും ബില്ലിയും വലിയ സുഹൃത്തുക്കളായിരുന്നു. എന്നാൽ, ബില്ലി പോയതോടെ ഹാരോൾഡ് ആകെ വിഷാദത്തിലായി. അവനെപ്പോഴും ബില്ലിയെ പാർപ്പിച്ചിരുന്ന കൂട്ടിനടുത്തെത്തും, അതിലേക്ക് നോക്കി കുറേ നേരം ചെലവഴിക്കും എന്നും സ്മിത്ത് പറയുന്നു.
സ്മിത്തും ഭർത്താവും കുറച്ചായി അവന് ഒരു കൂട്ടിനെ തിരയുകയാണ്. ഒരു പെൺ ആടിനെയാണ് ഹാരോൾഡിന് കൂട്ടായി അവർ തിരയുന്നത്. ക്രിസ്മസ് സമയത്ത് പ്രായക്കൂടുതൽ കൊണ്ടുള്ള അവശതകളെ തുടർന്നാണ് ബില്ലി ചത്തുപോയത് എന്നും ഉടമകൾ പറയുന്നു. ബില്ലിയും ഹാരോൾഡും എപ്പോഴും അടുത്തടുത്താണ് നിന്നിരുന്നത്. ഒരിക്കലും അവ ഒരുപാട് അകലെ പോയിട്ടില്ല. കൺവെട്ടത്ത് തന്നെ ഹാരോൾഡ് ഉണ്ടെന്ന് ബില്ലിയും ബില്ലി കൺവെട്ടത്ത് തന്നെയുണ്ടെന്ന് ഹാരോൾഡും എപ്പോഴും ഉറപ്പ് വരുത്തിയിരുന്നു.
ഇരുവരും ഒരുമിച്ച് പറമ്പിലൊക്കെ ഓടിക്കളിക്കുമായിരുന്നു. ഹാരോൾഡിനും ബില്ലിക്കും പരസ്പരം വലിയ സൗഹൃദമായിരുന്നു. എന്നാൽ, ബില്ലി പോയതോടെ ഹാരോൾഡ് ആകെ വിഷണ്ണനായിരിക്കുകയാണ്. ബില്ലിയുടെ അസാന്നിധ്യം അവനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അവന് ബില്ലിയെ പോലെ കൂട്ട് വേണം എന്ന് തോന്നിയത് അതുകൊണ്ടാണ്. ഒരുമിച്ച് പറമ്പിലൂടെ ഓടിക്കളിക്കാനും ഒക്കെ അവന് അതൊരു കൂട്ടാകും. അപ്പോൾ അവൻ ഭയങ്കര ഹാപ്പിയുമാകും എന്നും ഉടമകൾ പറയുന്നു.
Last Updated Feb 11, 2024, 12:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]