
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര് മരിച്ചു. കടവിൽ മുങ്ങിത്താഴ്ന്ന ഒരാളുടെ സ്ഥിതി ഗുരുതരമാണ്. പൊയ്യ പുളിക്കമണ്ണില്‍ കടവിലായിരുന്നു അപകടം. കാരിപ്പറമ്പത്ത് മിനി (48), കാരിപറമ്പത്ത് ആതിര (28), അദ്വൈത് (12) എന്നിവരാണ് മരിച്ചത്. കുഴിമണ്ണയില് സിനൂജ (30) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പൊയ്യ പുളിക്കമണ്ണ കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു നാലുപേരും. എന്നാൽ അപ്രതീക്ഷതമായി ഇവർ മുങ്ങിത്താഴ്ന്നു. നാട്ടുകാരടക്കമുള്ളവർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് ഫയർ ഫോഴ്സും സ്ഥലത്തെത്തി. രണ്ട് പേരെ നാട്ടുകാരും രണ്ട് പേരെ ഫയര്‍ ഫോഴ്സും പുഴയില്‍ നിന്ന് പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിനൂജയെ ഒഴികെ മൂന്ന് പേരുടേയും ജീവന് രക്ഷിക്കാനായില്ല.
Last Updated Feb 10, 2024, 9:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]