
ഗുജറാത്ത്> ബറൂച്ച് ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. രാസ ലായനി ശുദ്ധീകരണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ബറൂച്ച് പൊലീസ് സൂപ്രണ്ട് ലീന പാട്ടീല്‍ പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായി.
അഹമ്മദാബാദില്‍ നിന്ന് 235 കിലോമീറ്റര്‍ അകലെയുള്ള ദഹേജ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന യൂണിറ്റില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.തീ നിയന്ത്രണവിധേയമാക്കിയതായും സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.തീയണച്ച ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]