

നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനാവുന്നു ; ആശംസകളുമായി മലയാള സിനിമാലോകം
സ്വന്തം ലേഖകൻ
മലയാളസിനിമയില്‍ നടനും കാസ്റ്റിംഗ് ഡയറക്ടറുമൊക്കെയായി തിളങ്ങുന്ന രാജേഷ് മാധവൻ വിവാഹിതനാവുന്നു. ദീപ്തി കാരാട്ട് ആണ് വധു. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർമാരില്‍ ഒരാളായിരുന്നു ദീപ്തി.
ദീപ്തിയ്ക്കും രാജേഷിനും ആശംസകള്‍ നേർന്ന് നിരവധി പേരാണ് ആശംസകള്‍ പങ്കുവച്ചിരിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തില്‍ രാജേഷ് മാധവന്റെ പെയർ സുമലത ടീച്ചറായി എത്തിയ ചിത്ര നായരും ഇരുവർക്കും ആശംസകള്‍ നേർന്നിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തിങ്കളാഴ്ച നിശ്ചയം, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളുടെയെല്ലാം കാസ്റ്റിംഗ് ഡയറക്ടറായിരുന്നു രാജേഷ് മാധവൻ. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ രാജേഷിന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
കാസർഗോഡ് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. അമൃതയില്‍ അസിസ്റ്റന്റ് പ്രൊഡ്യൂസറായും ഏഷ്യാനെറ്റ് ന്യൂസില്‍ പ്രോഗ്രാം പ്രൊഡ്യൂസറായുമൊക്കെ ജോലി ചെയ്തിടുള്ള രാജേഷ് അപ്രതീക്ഷിതമായാണ് സിനിമാ അഭിനയത്തിലേക്ക് എത്തുന്നത്. സനല്‍ അമന്റെ അസ്തമയം വരെ എന്ന ചിത്രത്തില്‍ പ്രൊഡക്ഷൻ കണ്‍ട്രോളറായിട്ടാണ് രാജേഷിന്റെ തുടക്കം.
തിരക്കഥയെഴുത്തില്‍ താല്‍പ്പര്യമുള്ള രാജേഷും സുഹൃത്ത് രവി ശങ്കറും ദിലീഷ് പോത്തനരികില്‍ കഥ പറയാൻ ചെന്നതാണ് വഴിത്തിരിവായത്. ദിലീഷ് മഹേഷിന്റെ പ്രതികാരത്തില്‍ ഒരു ചെറിയ വേഷം നല്‍കിയതോടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ദിലീഷിന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]