
കൊൽക്കത്ത: ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ടണലിന്റെ നിർമ്മാണം 2023ഓടെ പൂർണ്ണമായും പ്രവർത്തനക്ഷമമാകും. ഹൗറയ്ക്കും കൊൽക്കത്തയ്ക്കും ഇടയിൽ മെട്രോ കണക്റ്റിവിറ്റി സ്ഥാപിക്കുന്നതിനായി ഹൂഗ്ലി നദിക്ക് അടിയിലൂടെയാണ നിർമ്മാണം.
16.6 കിലോമീറ്റർ നീളമുള്ള കിഴക്ക്-പടിഞ്ഞാറ് ഭാഗത്ത് 520 മീറ്ററും നദീതടത്തിനടിയിലാണ്. നദീതടത്തിൽ നിന്ന് 33 മീറ്റർ താഴെയാണ് ടണൽ കോറിഡോർ നിർമ്മിച്ചിരിക്കുന്നത്.
ഇത് കൊൽക്കത്തയെ ഹൗറയുമായി ബന്ധിപ്പിക്കും. കൊൽക്കത്ത ഈസ്റ്റ്-വെസ്റ്റ് മെട്രോ ലൈൻ നിർമ്മിക്കുന്നത് കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ (KMRCL) ആണ്.
ഇത് ഹൂഗ്ലി നദിയുടെ അടിയിലൂടെ പോകുന്ന അണ്ടർവാട്ടർ ടണലാണ്. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാരെ ഒഴിപ്പിക്കാൻ തുരങ്കങ്ങളിൽ നടപ്പാതകളും ഉണ്ട്.
വാട്ടർ ടണൽ ഏരിയയ്ക്കുള്ളിൽ സാങ്കേതിക തകരാർ ഉണ്ടായാൽ പ്രത്യേക പാസേജ് വഴി യാത്രക്കാരെ പുറത്തെത്തിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈസ്റ്റ്-വെസ്റ്റ് ഹൗറ മെട്രോ സ്റ്റേഷന്റെ 80 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ടെന്നും 2023 മുതൽ സമ്പൂർണ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.
‘ഹൂഗ്ലി നദിക്ക് കീഴിൽ 33 മീറ്റർ താഴ്ചയിലാണ് സ്റ്റേഷൻ നിർമ്മിക്കുന്നത്.
80 ശതമാനം ജോലികൾ പൂർത്തിയായി. 20 ശതമാനം കൂടി പൂർത്തിയാകാനുണ്ട്.
The post ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ ടണൽ അടുത്ത വർഷത്തോടെ തയ്യാറാകും appeared first on . source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]