കണ്ണൂര്‍> കേരള മോഡല്‍ രാജ്യത്തിന് മാതൃകയാണെന്നും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതികളാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്നും സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പര്‍ ബൃന്ദ കാരാട്ട് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബൃന്ദ .
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ല. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമായാണ് നടപ്പാക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വമ്പന്‍ പദ്ധതികള്‍ക്കൊന്നും പരിസ്ഥിതി ആഘാത പഠനം പോലും നടത്താറില്ല. ആദിവാസികള്‍ ഉള്‍പ്പടെയുള്ളവരെ നഷ്ടപരിഹാരം പോലും നല്‍കാതെ ഇറക്കി വിടുകയാണ്. ബിജെപി ഭരിക്കുന്ന ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതിവിശേഷം. കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക അനുമതിവാങ്ങി പദ്ധതികള്‍ നടപ്പാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല. കേരളം പരിസ്ഥിതി ആഘാത പഠനം നടത്തി, സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ബൃന്ദ കാരാട്ട് കൂട്ടിചേര്‍ത്തു. 48 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബിജെപിക്കെതിരെ പോരാടുകയാണ് പ്രധാനലക്ഷ്യം. ബിജെപി സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നുവെന്നും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരം ശക്തമാക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]